നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടം; പ്രതി സുഹൈലിന് ജാമ്യമില്ല

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഒന്നാം പ്രതി സുഹൈല്‍ സജീവ്, കൂട്ടാളികളായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. അതേസമയം, പ്രതി സുഹൈല്‍ സജീവ് മുന്‍പ് അപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴയില്‍ കഴിഞ്ഞ നവംബറില്‍ ഉണ്ടായ മിനികൂപ്പര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീനു ലഭിച്ചു. ഇതേ മിനികൂപ്പറിന്റെ ചിത്രങ്ങള്‍ സുഹൈല്‍ സജീവിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ടതോടെയാണ് പഴയ കേസില്‍ വീണ്ടും പരിശോധന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page