സ്കൂട്ടിയിൽ ഓട്ടോയിടിച്ച് അപകടം; പരിക്കേറ്റ ചെമ്പരിക്കയിലെ മുൻ പ്രവാസി മരിച്ചു

കാസർകോട്: സ്കൂട്ടിയിൽ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുൻ പ്രവാസി മരിച്ചു. ചെമ്പരിക്ക കുന്നിൽ ഹൗസിലെ കെ എ മുഹമ്മദ് കുഞ്ഞി(61) ആണ് മരിച്ചത്. ഈ മാസം 13ന് വൈകിട്ട് മേൽപ്പറമ്പ് ചെമ്പരിക്ക റോഡിൽ വച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞി സഞ്ചരിച്ച സ്കൂട്ടിയിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. പരേതരായ കെ അഹമ്മദിന്റെയും ആസിയാബിയുടെയും മകനാണ്. റഹ്മത്ത് ബീവിയാണ് ഭാര്യ. മക്കൾ: കെ എം അഹമ്മദ് ഹനീഫ്, കെഎം ഇബ്രാഹിം ബാദുഷ, സാഹിദ് മുബാറക്. മരുമക്കൾ: അർഷീന, ആസിയ. സഹോദരങ്ങൾ: അബ്ദുള്ള, പരേതയായ ദൈനബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page