സിനിമയിൽ നല്ല വേഷം വാഗ്ദാനം ചെയ്ത് പത്തായിരം രൂപ വാങ്ങി, പണം തിരികെ ചോദിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പ്ലസ് വൺ‌ വിദ്യാർഥിനിയുടെ പരാതിയിൽ കൊല്ലം സ്വദേശിയായ 75 കാരനെതിരെ കേസ്

കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 വയസ്സുകാരനെതിരെ പോക്സോ കേസ് എടുത്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ നിർമാതാവാണെന്നും അതിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു പത്തായിരം രൂപ വാങ്ങിയെന്നുപെൺകുട്ടി വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. സിനിമ നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. പണം രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് തിരികെ തരാം എന്ന് പറഞ്ഞു വിടുകയായിരുന്നു. അടുത്ത ദിവസം ജംഗ്ഷനിൽ …

കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി …