ജൈവ-വൈവിധ്യ സംരക്ഷണ മേഖലയിലെ സമഗ്ര സംഭാവന: കല്‍ക്കൂറ സാംസ്‌കൃതിക സിരി അവാര്‍ഡ് ഡോ. വി.ബാലകൃഷ്ണൻ പാട്ടാളിക്ക്
മംഗ്‌ളൂരു: പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ സമഗ്ര സംഭാവനക്ക് കല്‍ക്കൂര പ്രതിഷ്ഠാന്‍ ഏര്‍പ്പെടുത്തിയ കല്‍ക്കൂര സാംസ്‌കൃതിക സിരി അവാര്‍ഡ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍ പാട്ടാളിക്ക്. മംഗ്‌ളൂരു പത്തുമുടി സൗധത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു. നിലവിൽ കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈ.എസ് പിയാണ് കഥകളി നടൻ കൂടിയായ ബാലകൃഷ്ണൻ.ജ്ഞാനപീഠം പുരസ്‌കാര ജേതാവും പ്രശസ്ത സാഹിത്യകാരനുമായ കോട്ടശിവറാം കാറന്തിന്റെ 123-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാരന്ത് പുരസ്‌കാരം ചടങ്ങിൽ …