മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി; മ്ലാവിനെ വേട്ടയാടി മാംസം കൈവശം വച്ച കേസിലെ പ്രതികൾ കീഴടങ്ങി, റിമാൻഡിൽ

കാസർകോട്: സംരക്ഷിത വനത്തിൽ നിന്നും മ്ലാവിനെ വേട്ടയാടിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കരിക്കെ സ്വദേശികളായ എം.എ. സുബീർ (46), നൗഫൽ (37) എന്നിവർ ആണ് അറസ്റ്റിലായത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് പനത്തടി റിസർവ് വനത്തിൽ ഒരു സംഘം ആളുകൾ കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് മ്ലാവിനെ പിടികൂടിയത് കണ്ടെത്തിയത്. കാട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളിൽ നിന്ന് നാടൻ തോക്കും ഒരു തിരയും രണ്ട് കത്തികളും രണ്ട് ടോർച്ചുകളും പിടിച്ചെടുത്തിരുന്നു. 40 കിലോ മ്ലാവിൻ്റെ മാംസം വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെ പ്രതികളുടെ വിവരം പറഞ്ഞു. തുടർന്ന് മുൻകൂർ ജാമ്യം തേടി പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇരുവരും കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ ആർ. രാഹുലിന് മുൻപാകെ കീഴടങ്ങുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page