കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ലോഗോ പ്രകാശനം ചെയ്തു

തൃക്കരിപ്പൂര്‍: 400 വര്‍ഷങ്ങള്‍ക്കുശേഷം പെരും കളിയാട്ടം നടക്കുന്നകൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ പെരുകളിയാട്ടത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യഷത വഹിച്ചു. ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍ പുന്നത്തിരിയന്‍ വിശിഷ്ഠാതിഥിയായി. പി. പത്മാനാഭന്‍(വാര്‍ഡ് മെമ്പര്‍), എം.രാമചന്ദ്രന്‍, (വാര്‍ഡ് മെമ്പര്‍), പി കുഞ്ഞി കണ്ണന്‍, കെ ശശി,(ട്രഷറര്‍, ജനറല്‍ കമ്മിറ്റി), കെ ശശിധരന്‍ സംസാരിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത സുജേഷ് കോയോങ്കരക്ക് ജനറല്‍ കമ്മിറ്റിയുടെ …

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു, പൊലീസ് വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പൊലീസ് മര്‍ദ്ദിച്ചു. കസ്റ്റഡിയില്‍ എടുത്ത ശേഷം ബസില്‍ കൊണ്ടുപോയി വഴിയില്‍ ഇറക്കിവിട്ടു. ഡല്‍ഹി പൊലീസ് ബയില്‍വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാര്‍ ചേര്‍ന്ന് സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിനെ പൊലീസ് ബലം പ്രയോഗിച്ച് …

ജോലി ചെയ്ത ശമ്പളവുമില്ല, നിക്ഷേപിച്ച 27 ലക്ഷവും പോയി; റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് കമ്പനി ഉടമകള്‍ക്കെതിരെ ജീവനക്കാരിയുടെ പരാതി

കാസര്‍കോട്: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിനെതിരെ വീണ്ടും പരാതി.കമ്പനിയില്‍ നിക്ഷേപിച്ച 27 ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി മുന്‍ ജീവനക്കാരിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ചെറുപുഴ ചുണ്ടയിലെ സുനിത(48)യുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് ചിറ്റാരിക്കാലിലേക്ക് കൈമാറുകയായിരുന്നു. കമ്പനി സിഇഒ സണ്ണി എബ്രഹാം, ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി, ഡയരക്ടര്‍മാരായ സിന്ധു ചക്രപാണി, അനില്‍ ചക്രപാണി, അക്കൗണ്ടന്റ് ബിന്‍സി ബാഹുലേയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2019 ല്‍ കമ്പനിയില്‍ ജോലി ആരംഭിച്ചപ്പോള്‍ …

റാഗിംഗ് നിയമത്തിൽ പൊളിച്ചെഴുത്ത്; മൂന്നുവർഷത്തേക്ക് പഠന വിലക്ക്: സർക്കാർ നിർദ്ദേശത്തിനിടെ ദേശീയവേദി ജില്ലാതല റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നാളെ മൊഗ്രാലിൽ

മൊഗ്രാൽ:നിലവിലെ റാഗിംഗ് വിരുദ്ധ നിയമത്തിൽ പുതിയ നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്ത് സർക്കാർ ഹൈക്കോടതിയിൽ നൽകിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ റാഗിംഗ് വിരുദ്ധ നിയമം കൂടുതൽ ശക്തമാകും. മൂന്നുവർഷത്തേക്ക് പഠന വിലക്ക്, ക്യാമ്പസിന് അകത്തും പുറത്തും നിയമം ബാധകമാക്കൽ, രണ്ടുവർഷത്തെ തടവു ശിക്ഷ , ജാമ്യമില്ലാ കുറ്റംഎന്നീ മാറ്റങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.ഇതിനിടയിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിക്കുന്ന ജില്ലാതല റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ മൂന്നാം ഘട്ടം നാളെ മൊഗ്രാലിൽ നടക്കും.പഞ്ചായത്ത് പ്രസിഡണ്ട് വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.മഞ്ചേശ്വരം …

ജന. ആശുപത്രിക്കുള്ള സഹായങ്ങള്‍ രോഗികള്‍ക്ക് നല്ല സേവനങ്ങള്‍ നല്‍കാന്‍ സഹായകം

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിക്കുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങള്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സഹായകമാകുമെന്ന് നഗരസഭാസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ മെഹറുന്നിസ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകന്‍ നല്‍കിയ 3 വീല്‍ ചെയറുകള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറു കയായിരുന്നു അവര്‍. സര്‍ക്കാരും നഗരസഭയും ആവശ്യമായ കാര്യങ്ങള്‍ ആശുപത്രിക്കു ചെയ്യുന്നുണ്ട്.അതോടൊപ്പം സന്നദ്ധ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായങ്ങള്‍ കൂടി ലഭിക്കുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസമാകുമെന്നു മെഹറുന്നിസ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ: …

കുമ്പളയിലെ റോഡ് അടക്കല്‍: പഞ്ചായത്തിനും വ്യാപാരികള്‍ക്കുമെതിരെ കേസെടുക്കണമെന്ന് പരാതി

കുമ്പള: കുമ്പളയില്‍ റോഡും ജില്ലാ സഹകരണാശുപത്രിയിലേക്കുള്ള വഴിയും കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വച്ച് അടച്ചതിനെതിരെ നിയമനടപടികളെടുക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍ കേശവ നായിക് കുമ്പള പൊലീസിനോടാവശ്യപ്പെട്ടു.അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് ഇതുമൂലം കുമ്പള ടൗണ്‍ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയായിരിക്കുകയാണെന്നു പരാതിയില്‍ പറഞ്ഞു. റോഡ് തടസ്സപ്പെടുത്തിയതിനു കുമ്പള പഞ്ചായത്തിനും വ്യാപാരി പ്രതിനിധികള്‍ക്കുമെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ബളാല്‍ കല്ലംചിറ കെഐഎഎല്‍പി സ്‌കൂള്‍ മാനേജര്‍ ചായ്യോത്തെ ഹമീദ് ഹാജി കല്ലംചിറ അന്തരിച്ചു

നീലേശ്വരം: ബളാല്‍ കല്ലംചിറ കെഐഎഎല്‍പി സ്‌കൂള്‍ മാനേജറും മുസ്ലിം ലീഗ് മുന്‍ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന ചായ്യോം സ്‌കൂളിനു സമീപത്തെ ഹമീദ് ഹാജി കല്ലംചിറ (75) അന്തരിച്ചു.ചായ്യോം ജമാഅത്ത് കമ്മറ്റി മുന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: അഫ്‌സത്ത്, പരേതയായ ഫാത്തിമ. മക്കള്‍: കെ.പി. ജാഫര്‍ (അധ്യാപകന്‍ തളങ്കര ജി എം എല്‍ പി എസ്), ഫൈസല്‍ (ജപ്പാന്‍). മരുമക്കള്‍: റുഖ്‌സാന(പള്ളിക്കര), കാറഷാന(ഞാണിക്കടവ്). സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍(മുന്‍ ബളാല്‍ പഞ്ചായത്തംഗം), ഗഫൂര്‍ ഹാജി(നീലേശ്വരം), ടി.എം.ബഷീര്‍ (കല്ലന്‍ചിറ). ദൈനബി, മറിയം. സാറമ്മ …

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ ചെന്നൈയില്‍ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ എന്ന അലക്സ് (64) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നു രാവിലെയാണ് ജോസിനെ മരിച്ചത്. മൃതദേഹം മറിയാമ്മയാണ് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഭാര്യ പറഞ്ഞതെന്ന് …

‘കള്ളന്മാരുടെ വീട്’ സിനിമയുടെ സംവിധായകന്‍ മോഷണ കേസില്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍

ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടില്‍ കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്. അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കാജ ഹുസൈന്‍.മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍വെച്ച് മോഷണം പോയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ …

കാസര്‍കോട് നഗരത്തിലും വികസന വിവാദം

പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ എം.ജി. റോഡ് ഉള്‍പ്പെടെയുള്ള ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നത് മുനിസിപ്പാലിറ്റിയോ, ജീവനക്കാരോ കടയുടമകളോ? മുനിസിപാലിറ്റിയോട് 7 ചോദ്യങ്ങള്‍ കാസര്‍കോട് നഗരാ തിര്‍ത്തിയിലെ റോഡുകളുടെ വീതി ക്കുറവ്, പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അഭാവം, നടപ്പാതകളിലെ കൈയേറ്റങ്ങള്‍, അനധികൃത പാര്‍ക്കിംഗ്, റോഡിലെ തെരുവ് കച്ചവടം, ഗതാഗത നിയന്ത്രണത്തിലെ അപാകതകള്‍ എന്നിവ ഉണ്ടാവുന്നതെങ്ങനെ? നഗരത്തിലെ കെട്ടിടങ്ങളില്‍ റോഡ് വികസനത്തിനു നിയമാനുസൃതമായി വിട്ടുനല്‍കേണ്ട ഭൂമി, സെറ്റ്ബാക്ക്, പാര്‍ക്കിംഗ് തുടങ്ങിയ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ? കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുനിസിപ്പാലിറ്റി അനുമതി നല്‍കിയത് നിര്‍മ്മിക്കാനിരിക്കുന്ന …

കാസര്‍കോട് നഗരത്തില്‍ വീണ്ടും ബൈക്ക് മോഷണം; കാഞ്ഞങ്ങാട്ടും മോഷണം

കാസര്‍കോട്: നഗരത്തില്‍ വീണ്ടും ബൈക്ക് മോഷണം. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഓവര്‍ബ്രിഡ്ജിനടിയില്‍ പാര്‍ക്ക് ചെയ്ത പൊവ്വല്‍ സ്വദേശി കെഎസ് അബ്ദുല്ലയുടെ ബജാജ് ഡിസ്‌കവര്‍ ബൈക്കാണ് മോഷണം പോയത്. ഈമാസം 2നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ബൈക്ക് നിര്‍ത്തിയിട്ട് ഉടമ പോവുകയായിരുന്നു. രാത്രി 9 മണിക്ക് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാതായി. നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഉടമ പറയുന്നു. ഈമാസം നാലിനും കാസര്‍കോട് നഗരത്തില്‍ ബൈക്ക് കവര്‍ച്ച നടന്നിരുന്നു. സ്മാര്‍ട്ട് ബസാറിന് …

ശുചീകരണത്തിനിടെ ആറുവയസുകാരി കുളത്തില്‍ വീണ് മരിച്ചു

കണ്ണൂര്‍: പിണറായി പാനുണ്ടയില്‍ ശുചീകരണത്തിനിടെ കുളത്തില്‍ വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. പാനുണ്ട ലൈബ്രറിക്ക് സമീപത്തെ രഞ്ജിത്തിന്റെയും മഫീദയുടെയും മകള്‍ മിര്‍സയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മിര്‍സ.എരുവട്ടിയിലെ ഗ്രീന്‍ പാനുണ്ട സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ എല്ലാ ഞായറാഴ്ചയും നടത്തിവരാറുള്ള പൊതുശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളമില്ലാതിരുന്ന കുളത്തിലേക്ക് കുട്ടി വീഴുകയും തലയിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ് …

പ്ലസ് വണ്‍ വിദ്യാര്‍ഥിനി സംവൃതാസുനില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ഭാഗം സരിത ഭവനില്‍ സുനില്‍ സരിത ദമ്പതികളുടെ മകള്‍ സംവൃത സുനില്‍(16)ആണ് മരിച്ചത്. ആറ്റിങ്ങല്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു.ശനിയാഴ്ച വൈകിട്ട് മൂന്നോടെ ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയ മാതാവ് സരിതയും ഇളയ മകനും സംവൃതയുടെ മുറിയുടെ വാതില്‍ തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് മൃതദേഹം പാരിപ്പള്ളി …

കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍

കുമ്പള: കുമ്പള ബസ് സ്റ്റാന്റ് പ്രശ്നത്തില്‍ അന്തിമ നിലപാടു സ്വീകരിക്കുന്നതിനു കുമ്പള- തലപ്പാടി, കുമ്പള -ബദിയഡുക്ക- മുള്ളേരിയ, കളത്തൂര്‍, ബംബ്രാണ തുടങ്ങി കുമ്പളയില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്തയോഗം ഇന്ന് 11 മണിക്ക് ചേരും. കുമ്പള- ബദിയഡുക്ക റോഡിലെ ഓഡിറ്റോറിയത്തിലാണ് യോഗം. യോഗത്തിലെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ പരിഹാരമുണ്ടാക്കാമെന്നു ഇന്നലെ രാത്രി പൊലീസും ബസ് ജീവനക്കാരും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനിച്ചു. പഞ്ചായത്തിന് യാതൊരു …

ഗ്യാരേജ് കത്തിച്ചു, വാളുകള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; 20 കേസുകളിലെ പ്രതി ‘മീശറൗഫ്’ മുംബൈയില്‍ പിടിയില്‍

കാസര്‍കോട്: ഗാരേജ് കത്തിച്ച കേസിലും വാളുകള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുകളിലടക്കം ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉപ്പളയിലെ ‘മീശ റൗഫ്’എന്ന പികെ അബ്ദുല്‍ റൗഫ് (43) മുംബൈയില്‍ പിടിയിലായി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും കുമ്പള പൊലീസും സംയുക്തമായി നടത്തിയ സമര്‍ഥമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കാസര്‍കോട്, വിദ്യാനഗര്‍, മഞ്ചേശ്വരം, കുമ്പള പൊലീസു സ്റ്റേഷനുകളില്‍ 20 ഓളം ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ പെര്‍മുദയിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ട കാര്‍ …

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ കസ്റ്റഡിയിൽ, ലഹരി ഉപയോഗിച്ചതായി സംശയം

കൊച്ചി: നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു വാഹനാപകടം. എയര്‍പോര്‍ട്ട് ഭാഗത്തെ ചായ കടയില്‍ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് അമിത വേഗത്തിലെത്തിയ …

കഞ്ചാവ് കടത്ത് കേസിൽ സർവീസിൽ നിന്ന് പുറത്തായ മുൻ പോലീസുകാരൻ എംഡി എം എയും കഞ്ചാവുമായി വീണ്ടും പിടിയിൽ

കൊല്ലം : പോലീസ് ഡ്രൈവർ ആയിരിക്കെ 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ സർവീസിൽ നിന്ന് പുറത്തായ മുൻ പോലീസുകാരൻ എം ഡി എം എയും കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ . കരുനാഗപ്പള്ളി ആദിനാട്ടെ ബക്കറാണ് എക്സൈസ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്.ഇയാളുടെ വീട്ടിൽ നിന്ന് 2.1 8 ഗ്രാം എംഡിഎംഎ യും 21 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചു. മയക്കുമരുന്ന് കേസിൽ ജോലി നഷ്ടപ്പെട്ടതിനെ ത്തുടർന്ന ഇയാൾ വീണ്ടും മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു എന്ന് എക്സൈസ് …

കേരളത്തിൽ വന്നിട്ട് ജോലി കിട്ടാത്തതിൽ നിരാശ; ജനശതാബ്ദിക്ക് കല്ലെറിഞ്ഞു, ഡൽഹി സ്വദേശി പിടിയിൽ

ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി ട്രെയിനിനും, യാത്രക്കാർക്കും നേരേ കല്ലെറിഞ്ഞ യുവാവിനെ ആലുവ ആർ.പി.എഫ്. പിടികൂടി. ഡൽഹി സ്വദേശി ആകാശ് ഷേർവെൽ(30) ആണ് പിടിയിലായത്. ഈമാസം ഒൻപതാം തീയതി രാവിലെ പത്തിന് അങ്കമാലി സ്റ്റേഷന് സമീപത്തുവെച്ചാണ് യുവാവ് കല്ലെറിഞ്ഞത്. ആലുവ ആർപിഎഫ് ഇൻസ്പെക്ടർ വേണു, സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിൽ വന്നിട്ട് ജോലി കിട്ടാത്തതിന്റെ നിരാശ കൊണ്ടാണ് ട്രെയിന് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പറഞ്ഞത്. …