നീലേശ്വരം: ബളാല്‍ കല്ലംചിറ കെഐഎഎല്‍പി സ്‌കൂള്‍ മാനേജറും മുസ്ലിം ലീഗ് മുന്‍ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന ചായ്യോം സ്‌കൂളിനു സമീപത്തെ ഹമീദ് ഹാജി കല്ലംചിറ (75) അന്തരിച്ചു.
ചായ്യോം ജമാഅത്ത് കമ്മറ്റി മുന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: അഫ്‌സത്ത്, പരേതയായ ഫാത്തിമ. മക്കള്‍: കെ.പി. ജാഫര്‍ (അധ്യാപകന്‍ തളങ്കര ജി എം എല്‍ പി എസ്), ഫൈസല്‍ (ജപ്പാന്‍). മരുമക്കള്‍: റുഖ്‌സാന(പള്ളിക്കര), കാറഷാന(ഞാണിക്കടവ്). സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍(മുന്‍ ബളാല്‍ പഞ്ചായത്തംഗം), ഗഫൂര്‍ ഹാജി(നീലേശ്വരം), ടി.എം.ബഷീര്‍ (കല്ലന്‍ചിറ). ദൈനബി, മറിയം. സാറമ്മ . പരേതയായ സഫിയ.







