ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു, പൊലീസ് വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പൊലീസ് മര്‍ദ്ദിച്ചു. കസ്റ്റഡിയില്‍ എടുത്ത ശേഷം ബസില്‍ കൊണ്ടുപോയി വഴിയില്‍ ഇറക്കിവിട്ടു. ഡല്‍ഹി പൊലീസ് ബയില്‍വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാര്‍ ചേര്‍ന്ന് സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിനെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റിയത്. എന്ത് ചെയ്താലും ഈ സമരമുഖത്ത് നിന്ന് പിന്നോട്ടുപോകില്ല. അവസാനത്തെ ശ്വാസം വരെ ഇവിടെ തന്നെയുണ്ടാകും. ഇതാണ് എംപിയുടെ അവസ്ഥയാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റു. സിപിഐ നേതാവ് ആനി രാജ ഉള്‍പ്പെടെയുള്ളവരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.
പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആദര്‍ശ് എം. സജി പറഞ്ഞു. ലക്ഷ്യം കാണും വരെ സമരം തുടരുമെന്നും ആദര്‍ശ് വ്യക്തമാക്കി. പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ഡല്‍ഹി ഡിസിപിയെ സമീപിക്കുമെന്ന് എംപിമാരായ എ എ റഹീമും പി സന്തോഷ്‌കുമാറും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page