കേരളത്തിൽ വന്നിട്ട് ജോലി കിട്ടാത്തതിൽ നിരാശ; ജനശതാബ്ദിക്ക് കല്ലെറിഞ്ഞു, ഡൽഹി സ്വദേശി പിടിയിൽ
ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി ട്രെയിനിനും, യാത്രക്കാർക്കും നേരേ കല്ലെറിഞ്ഞ യുവാവിനെ ആലുവ ആർ.പി.എഫ്. പിടികൂടി. ഡൽഹി സ്വദേശി ആകാശ് ഷേർവെൽ(30) ആണ് പിടിയിലായത്. ഈമാസം ഒൻപതാം തീയതി രാവിലെ പത്തിന് അങ്കമാലി സ്റ്റേഷന് സമീപത്തുവെച്ചാണ് യുവാവ് കല്ലെറിഞ്ഞത്. ആലുവ ആർപിഎഫ് ഇൻസ്പെക്ടർ വേണു, സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിൽ വന്നിട്ട് ജോലി കിട്ടാത്തതിന്റെ നിരാശ കൊണ്ടാണ് ട്രെയിന് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പറഞ്ഞത്. …