കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ലോഗോ പ്രകാശനം ചെയ്തു

തൃക്കരിപ്പൂര്‍: 400 വര്‍ഷങ്ങള്‍ക്കുശേഷം പെരും കളിയാട്ടം നടക്കുന്ന
കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ പെരുകളിയാട്ടത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യഷത വഹിച്ചു. ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍ പുന്നത്തിരിയന്‍ വിശിഷ്ഠാതിഥിയായി. പി. പത്മാനാഭന്‍(വാര്‍ഡ് മെമ്പര്‍), എം.രാമചന്ദ്രന്‍, (വാര്‍ഡ് മെമ്പര്‍), പി കുഞ്ഞി കണ്ണന്‍, കെ ശശി,(ട്രഷറര്‍, ജനറല്‍ കമ്മിറ്റി), കെ ശശിധരന്‍ സംസാരിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത സുജേഷ് കോയോങ്കരക്ക് ജനറല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം രാജേന്ദ്രന്‍ പുല്ലൂര്‍ സമ്മാനിച്ചു. ജനറല്‍ കമ്മിറ്റി കണ്‍വീനര്‍ കെ രാജന്‍ സ്വാഗതവും മധുസൂദനന്‍ കെവി നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page