കണ്ണൂര്‍: പിണറായി പാനുണ്ടയില്‍ ശുചീകരണത്തിനിടെ കുളത്തില്‍ വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. പാനുണ്ട ലൈബ്രറിക്ക് സമീപത്തെ രഞ്ജിത്തിന്റെയും മഫീദയുടെയും മകള്‍ മിര്‍സയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മിര്‍സ.
എരുവട്ടിയിലെ ഗ്രീന്‍ പാനുണ്ട സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ എല്ലാ ഞായറാഴ്ചയും നടത്തിവരാറുള്ള പൊതുശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളമില്ലാതിരുന്ന കുളത്തിലേക്ക് കുട്ടി വീഴുകയും തലയിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.








