കൊല്ലം : പോലീസ് ഡ്രൈവർ ആയിരിക്കെ 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ സർവീസിൽ നിന്ന് പുറത്തായ മുൻ പോലീസുകാരൻ എം ഡി എം എയും കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ . കരുനാഗപ്പള്ളി ആദിനാട്ടെ ബക്കറാണ് എക്സൈസ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്.ഇയാളുടെ വീട്ടിൽ നിന്ന് 2.1 8 ഗ്രാം എംഡിഎംഎ യും 21 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചു. മയക്കുമരുന്ന് കേസിൽ ജോലി നഷ്ടപ്പെട്ടതിനെ ത്തുടർന്ന ഇയാൾ വീണ്ടും മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ താമസിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം.ഇതിനിടയിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തി മയക്കുമരുന്ന് വ്യാപാരം വീണ്ടും വിപുലപ്പെടുത്തിയെന്ന വിവരത്തെ തുടർന്നാണ് എക്സെെസ് സംഘം ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ബക്കറെ കോടതി റിമാൻഡ് ചെയ്തു.








