തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ഭാഗം സരിത ഭവനില്‍ സുനില്‍ സരിത ദമ്പതികളുടെ മകള്‍ സംവൃത സുനില്‍(16)ആണ് മരിച്ചത്. ആറ്റിങ്ങല്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു.
ശനിയാഴ്ച വൈകിട്ട് മൂന്നോടെ ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയ മാതാവ് സരിതയും ഇളയ മകനും സംവൃതയുടെ മുറിയുടെ വാതില്‍ തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ നഗരൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടക്കും.








