മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ കസ്റ്റഡിയിൽ, ലഹരി ഉപയോഗിച്ചതായി സംശയം

കൊച്ചി: നെടുമ്പാശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു വാഹനാപകടം. എയര്‍പോര്‍ട്ട് ഭാഗത്തെ ചായ കടയില്‍ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. മരിച്ച ഇജാസ് കര്‍ണാടക സ്വദേശിയാണ്. ദേവിക വയനാട് സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയുമാണ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും ഓടിക്കൂടിയ നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഹൈല്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page