എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിനു സമാപനം; മതസൗഹാര്‍ദവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്ന് ജിഫ്രി തങ്ങള്‍

കാസര്‍കോട്: ‘വേരുകള്‍ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച വൈകിട്ട് തായലങ്ങാടിയില്‍ സമ്മേളന നഗരിയിലേക്ക് ആയിരക്കണക്കിന് പേര്‍ അണിനിരന്ന യുവജന വിദ്യാര്‍ഥി റാലി നടന്നു. യുവജന വിദ്യാര്‍ഥി റാലിക്ക് തുടക്കംകുറിച്ച് സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്നക്ക് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുസലാം ദാരിമി ആലംപാടി പതാക കൈമാറി. …

കുമ്പള ടൗണിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്താൻ നേതൃത്വം നൽകിയതു പഞ്ചായത്തു പ്രസിഡന്റും വ്യാപാരി സംഘടനാ ഭാരവാഹികളും; വീഡിയോ വൈറൽ

കുമ്പള: കുമ്പളയിലെ വിവാദമായ റോഡ് അടയ്ക്കലിനു നേതൃത്വം കൊടുത്തതു പഞ്ചായത്തു പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി – യൂത്ത് വിംഗ് ഭാര | വാഹികളുമാണെന്നു തെളിഞ്ഞു.എവിടെയോ അപകട പെയിന്റടിച്ചു മുൻകൂട്ടി കരുതിവച്ചിരുന്ന കോൺക്രീറ്റിന്റെ കൂറ്റൻ കട്ടകൾ ലോറിയിൽ കൊണ്ടു വന്നു ക്രയിൻ ഉപയോഗിച്ചു ഇറക്കുന്നതിന്റെയും ഗതാഗതം തടസ്സപ്പെടുത്തുന്നതരത്തിൽ അതു റോഡിൽ ഇറക്കി വയ്ക്കുന്നതിന്റെ യും അതിനു നേതൃത്വംനൽകുന്നവരുടെയും വീഡിയോ കുമ്പളയിൽ പറക്കുകയാണ്. ഈ വീഡിയോയിൽ പഞ്ചായത്ത് പ്രസിഡന്റും രണ്ടു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും വ്യാപാരി സംഘടനാ ഭാരവാഹികളും …

അഡൂർ , ബെള്ളിപ്പാടിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചിക്കല്ലിൽ വീട്ടമ്മയെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളിപ്പാടി ഹൗസിലെ ബി.എച്ച്. ജയന്തി (53)യാണ് മരിച്ചത് . വീടിനു പുറകു വശത്തെ അടുക്കളയിലാണ് പൊള്ളലേറ്റു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനിച്ചായിരുന്നു താമസം. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ധരിച്ചിരുന്ന മാക്സിയിലേയ്ക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ആദൂർ പൊലീസ് കേസെടുത്തു.എട്ടു മാസം മുമ്പാണ് മാതാവ് മരിച്ചത്. സഹോദരങ്ങൾ: ഗംഗാധര , കുഞ്ഞണ്ണ .

മയക്കുമരുന്ന് വ്യാപാരകേന്ദ്രങ്ങളായേക്കാവുന്ന സ്ഥലങ്ങൾ വിശ്രമകേന്ദ്രങ്ങളാക്കുന്നു : കുമ്പള റിലാക്സ് കേന്ദ്രത്തിനു തറക്കല്ലിട്ടു

കുമ്പള: ലഹരി ഉപയോഗത്തിന് സാധ്യതയുള്ളതും അപകടാവസ്ഥയിലുള്ളതുമായ പ്രദേശങ്ങൾ ഏറ്റെടുത്ത് ആരോഗ്യകരമായ കമ്മ്യൂണിറ്റി ഇടങ്ങളാക്കി മാറ്റുന്നതിലൂടെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കുമ്പളയിൽ ആരംഭിക്കുന്ന റിലാക്സ് വിശ്രമ- വിനോദ -സുരക്ഷാ കേന്ദ്രത്തിനു ഇന്ന് തറക്കല്ലിട്ടു. എ കെ എംഅഷറഫ് എം എൽ എ ശിലാ സ്ഥാപനം നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രിവൻ്റീവ് ഓഫീസർ ജിജിൻ എം വി, അസീസ് കളത്തൂർ, വാർഡ് …

തൃക്കരിപ്പൂർ നടക്കാവിൽ പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തൃക്കരിപ്പൂർ: നടക്കാവിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽ മുണ്ട്യക്ക് സമീപത്തെ ബസ് ക്ലീനർ ടി. വിജയന്റെ മകൻ കെ ശിവനന്ദ് എന്ന ഉണ്ണി( 17) ആണ് മരിച്ചത്. ഉദിനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കണ്ട വീട്ടുകാർ ഉടൻതന്നെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് …

മെഡിക്കൽ ക്യാമ്പും കേന്ദ്ര പദ്ധതികളുടെ എൻറോൾമെൻ്റും നടത്തി

കാസർകോട് : സേവാ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും വിവിധ കേന്ദ്ര പദ്ധതികളുടെ എൻറോൾമെൻ്റും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസന്ന കാറന്ത് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ സുനിൽ, ജില്ലാ സെക്രട്ടറി പ്രമീള മജൽ, സുകുമാർ കുദ്രെപ്പാടി,മണ്ഡലം സെക്രട്ടറി രാജേഷ് നായിക്ക്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ. ലീല, …

ദേശീയ ആരോഗ്യ മിഷൻ പൈവളികെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് 55 ലക്ഷം രൂപ അനുവദിച്ചു; അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിനു എം എൽ എ തറക്കല്ലിട്ടു

പൈവളികെ: പൈവളികെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ പൈവളികെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു.പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം എ.കെ.എം. അഷ്റഫ് എം.എൽ.എ നിർവ്വഹിച്ചു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുന്നിസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം റസാഖ് ചിപ്പാർ, ഡോ. ധന്യ, പഞ്ചായത്ത് അംഗങ്ങൾ പ്രസംഗിച്ചു.സെഡ്.എ. …

ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ പിടിയില്‍. മണ്ണാര്‍മല പച്ചീരി സ്വദേശി റാവുത്തര്‍ വീട്ടില്‍ ജാസിര്‍ അര്‍ഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് എസ്‌ഐഅന്‍വര്‍ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. പെരിന്തല്‍മണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. …

ഗർഭിണിയായ യുവതി കത്തിക്കരിഞ്ഞ നിലയിൽ ; തീവച്ചു ചുട്ടുകൊന്നതാണെന്നു കണ്ടെത്തൽ

പി പി ചെറിയാൻ നോർത്ത് വെയിൽസ് : ഗർഭിണിയായ യുവതിയെ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തി . വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാന് തീയിടുമ്പോൾ അവർ അതിനുള്ളിൽ ജീവനോടെയുണ്ടായിരുന്നുവെന്നും പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് കോടതിയിൽ വെളിപ്പെടുത്തി. വെയിൽസിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് വാഹനം കത്തിയതായി പൊലീസിന് വിവരം ലഭിച്ച ത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമന്തയുടെ മൃതദേഹം വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. റൈലിലെ …

രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ.പി കേശവ പട്ടേരി അന്തരിച്ചു

നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ കക്കാട്ട് പടിഞ്ഞാറില്ലത്ത് കെപി കേശവ പട്ടേരി (60) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 7.30 നു സ്വവസതിയില്‍. ഭാര്യ: എം മഞ്ജുള(ചിറ്റന്നൂര്‍, മംഗലശ്ശേരി ഇല്ലം). മക്കള്‍: പി പത്മനാഭ പട്ടേരി(പി .എച്ച്.ഡി വിദ്യാര്‍ഥി ബംഗളൂരു), മഹേശ്വര്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി, കാലടി), ആദിദേവ്(വിദ്യാര്‍ഥി ജി എച്ച് എസ് എസ് കക്കാട്ട്). സഹോദരങ്ങള്‍: പത്മനാഭ പട്ടേരി(അദ്ധ്യാപകന്‍ ജെ.ടി.എസ് ചെറുവത്തൂര്‍), ശ്രീദേവി(പയ്യന്നൂര്‍), സതി(കയ്യൂര്‍), പരേതയായ ഗൗരി അന്തര്‍ജനം(അലമ്പാടി).

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

മുംബൈ: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഡല്‍ഹിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ദീപ്കെ(80) അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ജന്മഗ്രാമമായ സന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന സവിത്രിബായ് വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഭിജിത് ദീപ്കെയെ കരുതല്‍ തടങ്കലിലാക്കിയ സംഭവത്തിനുപിന്നാലെയാണ് മുത്തശ്ശിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. മരണവാര്‍ത്തയറിഞ്ഞതോടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി അവര്‍ ഉടന്‍ ഹിംഗോളിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് …

പോക്‌സോ കേസിലെ പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു

തിരുവല്ല: പോക്സോ കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന പ്രതി കണ്‍മുന്നില്‍ നിന്ന് സാഹസികമായി ചാടിപ്പോയത് കേരള പൊലീസിനു കനത്ത നാണക്കേടായി. വെളളിയാഴ്ച രാത്രിയിലാണ് സംഭവം. നിരണം ഇരതോട് ആശകുടി പുതുവേല്‍ വീട്ടില്‍ സജിത്ത് (32) ആണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതി രക്ഷപ്പെടുന്നത് കണ്ട പാറാവുകാരന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും പുളിക്കീഴ് സ്റ്റേഷനില്‍ നിന്നും തിരുവല്ല, കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേര്‍ന്ന് കാട്ടിലേക്ക് ചാടി രക്ഷപ്പെട്ടു. പൊലീസുകാരും പിന്നാലെ ചാടിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രായപൂര്‍ത്തിയാവാത്ത …

വിസ്മയമായി മൂന്നുവയസുകാരന്റെ ഓര്‍മ്മശക്തി; ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സി’ ല്‍ ഇടം നേടി ബഹ്റൈനിലെ പ്രവാസിയും കുമ്പള സ്വദേശിയുമായ സഈദ് സൈന്‍

മനാമ: ഓര്‍മ്മശക്തി കൊണ്ടും കഴിവുകള്‍ കൊണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബഹ്‌റൈനിലെ പ്രവാസിയായ ഈ മലയാളി ബാലന്‍. കാസര്‍കോട് കുമ്പള ബദ്രിയാനഗര്‍ സ്വദേശികളായ അന്‍വറിന്റെയും കുബ്‌റയുടെയും മകനായ മൂന്ന് വയസുകാരന്‍ സഈദ് സൈന്‍ ദഹ്ലാന്‍ അബ്ദുല്‍ അന്‍വര്‍ ആണ് ‘ഐ.ബി.ആര്‍ അച്ചീവര്‍’ പദവി സ്വന്തമാക്കി ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് അഭിമാനമായത്.ചെറിയപ്രായത്തില്‍ തന്നെ ആരേയും അത്ഭുതപ്പെടുത്തുന്ന ഓര്‍മശക്തിയാണ് സഈദ് പ്രകടിപ്പിക്കുന്നത്. 140 ജീവികളെ കൃത്യമായി തിരിച്ചറിഞ്ഞ് പേരുപറയുക, ഒന്നുമുതല്‍ 100 വരെയുള്ള സംഖ്യകള്‍ എണ്ണുക, …

അടുക്കളയിൽ അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണി, മോഷണശ്രമം; തലയില്‍ മുണ്ടിട്ട് എത്തിയ അക്രമിയെ തെരയുന്നു

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുടെ കഴുത്തില്‍ കത്തി വച്ച് മോഷണ ശ്രമം. ബഹളം വച്ചതോടെ മോഷ്ടാവ് ഓടിപ്പോയി. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ്, മൂര്യാട്ടെ അധ്യാപകനായ ഷിമിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുജോലിക്കാരിയായ രാധ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് തലയില്‍ മുണ്ടിട്ടും മുഖം മറച്ചു മെത്തിയ അക്രമി കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആത്മധൈര്യം കൈവിടാതെ രാധ ബഹളം വച്ചതോടെയാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. …

കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പഠിക്കാന്‍ പോയ 24 കാരിയെ കാണാതായി

കണ്ണൂര്‍: വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പഠിക്കാന്‍ പോയ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. തുണ്ടിയില്‍ കല്ലാടിയിലെ താഴത്തെ പുളിമൂട്ടില്‍ ദേവിക പ്രദീപിനെ(24)യാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തുണ്ടിയിലെ വീട്ടില്‍ നിന്നും പേരാവൂരിലെ കമ്പ്യൂട്ടര്‍ സെന്റര്‍ലേക്ക് പഠിക്കാന്‍ പോയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ് പി ജെ പ്രദീപ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. പേരാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാസര്‍കോട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 26 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.ഉദയഗിരി ശാന്തിപുരത്തെ സതീഷ് ആന്റണി (48)യെ ആണ് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍സി പി ജിജേഷും സംഘവും തലശ്ശേരി, കതിരൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തു.2000ല്‍ ആിരുന്നു കേസിനാസ്പദമായ സംഭവം. അന്നു തന്നെ സതീഷ് ആന്റണിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് കര്‍ണ്ണാടകയിലും കാസര്‍കോട്ടുമായി 10 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 2005ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.2010ല്‍ …

ബൈക്കില്‍ പെണ്‍സുഹൃത്തുമായി കറങ്ങവേ വഴി ചോദിച്ചത് വിനയായി; മോഷ്ടിച്ച ബൈക്കുമായി പൊലിസുകാരന്റെ മുന്നില്‍പെട്ട അതിഥി തൊഴിലാളിയെ പിന്തുടര്‍ന്ന് പിടികൂടി

ചെറുവത്തൂര്‍: മോഷ്ടിച്ച ബൈക്കുമായി പെണ്‍സുഹൃത്തിനൊപ്പം കറങ്ങവേ വഴി ചോദിക്കാന്‍ പൊലീസുകാരനെ സമീപിച്ച അതിഥി തൊഴിലാളിയെ ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്ന് പിടികൂടി. കാസര്‍കോട് ചെറുവത്തൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വെള്ളൂര്‍ കൊട്ടണച്ചരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കാസര്‍കോട് എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന പെരളം സ്വദേശി സുനീഷിനോട് ബൈക്കിലെത്തിയ ഒരാള്‍ വഴി ചോദിച്ചത്. ഹിന്ദിയില്‍ സംസാരിച്ച ഇയാള്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിക്കുകയായിരുന്നു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ സുനീഷിന് ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും സംശയങ്ങള്‍ തോന്നി. നമ്പര്‍ ഓര്‍ത്തുവച്ചു. …

എന്നും അവഗണനയില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍; സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസുകള്‍ക്ക് സ്റ്റോപ്പുവേണം

ചെറുവത്തൂര്‍: ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ചെറുവത്തൂരിന് എന്നും അവഗണന മാത്രം.ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയ ചെറുവത്തൂരിന്റെ അവസ്ഥ ഏറെ ദുരിതമാണ്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സ്റ്റോപ്പ് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കണ്ണൂര്‍ വിട്ടാല്‍ പിന്നെ ചെറുവത്തൂരാണ് സ്റ്റോപ്. ചെറുവത്തൂര്‍ വിട്ടാല്‍ പിന്നെ മംഗളൂരുവിലാണ് യാത്ര അവസാനിപ്പിക്കുന്നത്. കാസര്‍കോടും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മൂന്നു സ്റ്റേഷനുകളിലും സ്‌റ്റോപ്പനുവദിച്ചത്. എന്നാല്‍ പഴയ പ്രതാപം നഷ്ടപ്പെട്ട് ചെറുവത്തൂര്‍ …