മുംബൈ: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഡല്‍ഹിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ദീപ്കെ(80) അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ജന്മഗ്രാമമായ സന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന സവിത്രിബായ് വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അഭിജിത് ദീപ്കെയെ കരുതല്‍ തടങ്കലിലാക്കിയ സംഭവത്തിനുപിന്നാലെയാണ് മുത്തശ്ശിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. മരണവാര്‍ത്തയറിഞ്ഞതോടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി അവര്‍ ഉടന്‍ ഹിംഗോളിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ദിപ്‌കെയെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ദിപ്‌കെയെ ഛത്രപതി സംഭാജിനഗറിലേക്കോ ഹിംഗോളിയിലേക്കോ യാത്ര ചെയ്യാന്‍ ഡല്‍ഹി പൊലീസ് അനുവദിക്കുമോ എന്നതിനെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.








