കാസർകോട് : സേവാ സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും വിവിധ കേന്ദ്ര പദ്ധതികളുടെ എൻറോൾമെൻ്റും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസന്ന കാറന്ത് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ സുനിൽ, ജില്ലാ സെക്രട്ടറി പ്രമീള മജൽ, സുകുമാർ കുദ്രെപ്പാടി,
മണ്ഡലം സെക്രട്ടറി രാജേഷ് നായിക്ക്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ. ലീല, ജില്ലാ സ്പോർട്സ് സെൽ കൺവീനർ യോഗേഷ്, സെക്രട്ടറി ഗണേഷ് നായക്ക്, പ്രിയ, ജനപ്രതിനിധികളായ മല്ലിക, വാസന്തി സംബന്ധിച്ചു.







