കണ്ണൂര്‍: വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പഠിക്കാന്‍ പോയ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. തുണ്ടിയില്‍ കല്ലാടിയിലെ താഴത്തെ പുളിമൂട്ടില്‍ ദേവിക പ്രദീപിനെ(24)യാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തുണ്ടിയിലെ വീട്ടില്‍ നിന്നും പേരാവൂരിലെ കമ്പ്യൂട്ടര്‍ സെന്റര്‍ലേക്ക് പഠിക്കാന്‍ പോയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ് പി ജെ പ്രദീപ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. പേരാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.








