ഗർഭിണിയായ യുവതി കത്തിക്കരിഞ്ഞ നിലയിൽ ; തീവച്ചു ചുട്ടുകൊന്നതാണെന്നു കണ്ടെത്തൽ

പി പി ചെറിയാൻ

നോർത്ത് വെയിൽസ് : ഗർഭിണിയായ യുവതിയെ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തി . വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാന് തീയിടുമ്പോൾ അവർ അതിനുള്ളിൽ ജീവനോടെയുണ്ടായിരുന്നുവെന്നും പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് കോടതിയിൽ വെളിപ്പെടുത്തി.

വെയിൽസിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് വാഹനം കത്തിയതായി പൊലീസിന് വിവരം ലഭിച്ച ത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമന്തയുടെ മൃതദേഹം വാഹനത്തിനുള്ളിൽ കണ്ടെത്തിയത്.

റൈലിലെ വെല്ലിംഗ്ടൺ റോഡിൽ നിന്നുള്ള 38 കാരനായ തോമസ് ബെല്ലിനെ വെള്ളിയാഴ്ച കൊലക്കുറ്റം ചുമത്തി മോൾഡ് ക്രൗൺ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡു ചെയ്തു.
കൊലപാതക കുറ്റം ചുമത്തപ്പെട്ട 38 കാരനായ തോമസ് ബെൽ കോടതിയിൽ ഹാജരായി, സമന്തയെ തനിക്കറിയാമെന്ന് സമ്മതിച്ചെങ്കിലും വാന് തീയിട്ടത് താനല്ലെന്നാണ് ഇയാളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുള്ള മറ്റൊരുയാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ അവസാനത്തോടെ തോമസ് ബെൽ വീണ്ടും കോടതിയിൽ ഹാജരാകും. 2027 ഏപ്രിൽ മാസത്തിൽ വിചാരണ ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page