തൃക്കരിപ്പൂർ നടക്കാവിൽ പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തൃക്കരിപ്പൂർ: നടക്കാവിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽ മുണ്ട്യക്ക് സമീപത്തെ ബസ് ക്ലീനർ ടി. വിജയന്റെ മകൻ കെ ശിവനന്ദ് എന്ന ഉണ്ണി( 17) ആണ് മരിച്ചത്. ഉദിനൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കണ്ട വീട്ടുകാർ ഉടൻതന്നെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: കാട്ടൂർ ജിഷ. സിയ വിജയൻ സഹോദരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page