പൈവളികെ: പൈവളികെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ പൈവളികെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു.പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം എ.കെ.എം. അഷ്റഫ് എം.എൽ.എ നിർവ്വഹിച്ചു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുന്നിസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം റസാഖ് ചിപ്പാർ, ഡോ. ധന്യ, പഞ്ചായത്ത് അംഗങ്ങൾ പ്രസംഗിച്ചു.
സെഡ്.എ. കയ്യാർ, സാലിഹ് ഹാജി, സച്ചിദാനന്ദ റായ്, ചന്ദ്ര മണിപ്പാടി, സുബ്രഹ്മണ്യ ഭട്ട്, അസീസ് , ഡോ.മുരളിധർ ഷെട്ടി, പഞ്ചായത്ത് അസി.സെക്രട്ടറി വെങ്കിടേശ്വര ഭട്ട് പങ്കെടുത്തു.







