അടുക്കളയിൽ അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണി, മോഷണശ്രമം; തലയില്‍ മുണ്ടിട്ട് എത്തിയ അക്രമിയെ തെരയുന്നു

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുടെ കഴുത്തില്‍ കത്തി വച്ച് മോഷണ ശ്രമം. ബഹളം വച്ചതോടെ മോഷ്ടാവ് ഓടിപ്പോയി. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ്, മൂര്യാട്ടെ അധ്യാപകനായ ഷിമിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുജോലിക്കാരിയായ രാധ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് തലയില്‍ മുണ്ടിട്ടും മുഖം മറച്ചു മെത്തിയ അക്രമി കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആത്മധൈര്യം കൈവിടാതെ രാധ ബഹളം വച്ചതോടെയാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. രാധയുടെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. അക്രമിയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഫേസ്ബുക്ക് പ്രൊഫൈലില്‍ വ്യാജ ഫോട്ടോ വച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, 40 കാരിയെ ലോഡ്ജുകളിലും വീട്ടിലും എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ച കേസ്; പ്രതി രാഹുല്‍ റിമാന്റില്‍
Scroll to top

You cannot copy content of this page