ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ പിടിയില്‍. മണ്ണാര്‍മല പച്ചീരി സ്വദേശി റാവുത്തര്‍ വീട്ടില്‍ ജാസിര്‍ അര്‍ഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് എസ്‌ഐ
അന്‍വര്‍ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. പെരിന്തല്‍മണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇവര്‍ എവിടെ നിന്നാണ് ലഹരിയെത്തിച്ചതെന്നും ആര്‍ക്കൊക്കെ വിതരണം ചെയ്തതെന്നും പൊലീസ് അന്വേഷിക്കും. കൂടുതല്‍ ആളുകള്‍ക്ക് ഇടപാടില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും. വരുംദിവസങ്ങളിലും ലോഡ്ജുകളില്‍ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page