ബൈക്കില്‍ പെണ്‍സുഹൃത്തുമായി കറങ്ങവേ വഴി ചോദിച്ചത് വിനയായി; മോഷ്ടിച്ച ബൈക്കുമായി പൊലിസുകാരന്റെ മുന്നില്‍പെട്ട അതിഥി തൊഴിലാളിയെ പിന്തുടര്‍ന്ന് പിടികൂടി

ചെറുവത്തൂര്‍: മോഷ്ടിച്ച ബൈക്കുമായി പെണ്‍സുഹൃത്തിനൊപ്പം കറങ്ങവേ വഴി ചോദിക്കാന്‍ പൊലീസുകാരനെ സമീപിച്ച അതിഥി തൊഴിലാളിയെ ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്ന് പിടികൂടി. കാസര്‍കോട് ചെറുവത്തൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വെള്ളൂര്‍ കൊട്ടണച്ചരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കാസര്‍കോട് എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന പെരളം സ്വദേശി സുനീഷിനോട് ബൈക്കിലെത്തിയ ഒരാള്‍ വഴി ചോദിച്ചത്. ഹിന്ദിയില്‍ സംസാരിച്ച ഇയാള്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിക്കുകയായിരുന്നു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ സുനീഷിന് ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും സംശയങ്ങള്‍ തോന്നി. നമ്പര്‍ ഓര്‍ത്തുവച്ചു. ബൈക്ക് കടന്നുപോയ ഉടന്‍തന്നെ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനായ രജനീഷിനെ വിളിച്ച് ബൈക്കിന്റെ നമ്പര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുന്‍പ് വടകരയില്‍ നിന്ന് മോഷണം പോയ വാഹനത്തിന്റേതാണ് ഈ നമ്പറെന്ന് സ്ഥിരീകരിച്ചു. പിന്നാലെ സുനീഷ് തന്റെ ബൈക്കില്‍ അതിവേഗം മോഷ്ടാവിനെ പിന്തുടരുകയും ചെറുവത്തൂരില്‍ വെച്ച് സാഹസികമായി പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ബൈക്കും മോഷ്ടാവിനെയും ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിന് കൈമാറി. താന്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയ ബൈക്കാണിതെന്നാണ് അതിഥി തൊഴിലാളി നല്‍കിയിരിക്കുന്ന മൊഴി. മറ്റൊരാള്‍ മോഷ്ടിച്ച ബൈക്കാണ് ഇവര്‍ക്ക് കറങ്ങാന്‍ കൊടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഫേസ്ബുക്ക് പ്രൊഫൈലില്‍ വ്യാജ ഫോട്ടോ വച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, 40 കാരിയെ ലോഡ്ജുകളിലും വീട്ടിലും എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ച കേസ്; പ്രതി രാഹുല്‍ റിമാന്റില്‍
Scroll to top

You cannot copy content of this page