പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാസര്‍കോട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 26 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.
ഉദയഗിരി ശാന്തിപുരത്തെ സതീഷ് ആന്റണി (48)യെ ആണ് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍
സി പി ജിജേഷും സംഘവും തലശ്ശേരി, കതിരൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തു.
2000ല്‍ ആിരുന്നു കേസിനാസ്പദമായ സംഭവം. അന്നു തന്നെ സതീഷ് ആന്റണിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് കര്‍ണ്ണാടകയിലും കാസര്‍കോട്ടുമായി 10 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 2005ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
2010ല്‍ കാസര്‍കോട്ടെ ഒളിവു ജീവിതം അവസാനിപ്പിച്ച് കതിരൂരിലെ ഉക്കാസ് മൊട്ടയിലെതതി. അവിടെ ഒരു യുവതിയെ കല്യാണം കഴിച്ച ശേഷം ക്വാര്‍ട്ടേഴ്‌സില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിന്റെ ഡ്രൈവറും ടെക്‌നീഷ്യനുമായി ജോലി ചെയ്തു വരികയായിരുന്ന സതീഷ് ആന്റണി നാടുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.
ഇതിനിടയില്‍ സ്റ്റേറ്റ് ഇന്റലിജന്‍സിനു ലഭിച്ച നിര്‍ണായക വിവരങ്ങള്‍ക്ക് ഒടുവിലാണ് ഇയാള്‍ 26 വര്‍ഷങ്ങൾക്കു ശേഷം അറസ്റ്റിലായത്.
പൊലീസ് സംഘത്തില്‍ എസ്‌ഐ കെ.സി രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജാബിര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഫേസ്ബുക്ക് പ്രൊഫൈലില്‍ വ്യാജ ഫോട്ടോ വച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, 40 കാരിയെ ലോഡ്ജുകളിലും വീട്ടിലും എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ച കേസ്; പ്രതി രാഹുല്‍ റിമാന്റില്‍
Scroll to top

You cannot copy content of this page