വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് പോകാന്‍ ബജ്‌പേ വിമാനത്താവളത്തിലെത്തി; പിന്നാലെ അറസ്റ്റ്, കേസില്‍ ഒളിവില്‍ പോയ തെക്കില്‍ സ്വദേശി 6 വര്‍ഷത്തിന് ശേഷം പിടിയില്‍

മംഗളൂരു: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് 2020 മുതല്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി പിടിയില്‍. ബേവിഞ്ച തെക്കില്‍ സ്വദേശി വേലായുധനെ(54)യാണ് മംഗളൂരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ 22 നാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ബാജ്പെ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ വ്യജ പാസ്‌പോര്‍ട്ടെന്ന് വ്യക്തമായതോടെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ കെ.എം. ചന്ദ്രശേഖറും സംഘവും വേലായുധനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പിന്നീട് ബജ്പെ പൊലീസിന് കൈമാറി. അന്നത്തെ …

പോഷൻ മാ : കാഞ്ഞങ്ങാട് നഗരസഭ 19-ാം വാർഡ് കൂട്ടായ്മ പോഷകാഹാര പ്രദർശനം നടത്തി

കാഞ്ഞങ്ങാട്: പോഷകാഹാര വാരാചരണത്തിൻ്റെ ഭാഗമായി പോഷകാഹാകാരത്തിന്റെ പ്രസക്തി മുഴുവനാളുകളിലും എത്തിക്കുന്നതിനു കാഞ്ഞങ്ങാട് നഗരസഭ 19-ാം വാർഡിൽ അംഗൺവാടി കമ്മിറ്റി, വാർഡ് ശുചിത്വ കമ്മിറ്റി, കുടുംബശ്രീ എന്നിവയുടെ കൂട്ടായ്മയിൽ പോഷകാഹാര പ്രദർശനം നടത്തി. നാട്ടിൽ സുലഭമായി ലഭിക്കുന്നതും അപൂർവങ്ങളുമായഔഷധ ഗുണങ്ങളുള്ള ഇലകൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പലഹാരങ്ങൾ, കറികൾ എന്നിവ അംഗൺവാടിയിൽ പ്രദർശിപ്പിക്കുകയും കാണികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. നഗരസഭ ചെയർമാൻ’ വി വി രമേശൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത …

ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന റോഡ് നാലുവരിയാക്കണം

കാസര്‍കോട്: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന റോഡ് നാലുവരിപ്പാതയാക്കണമെന്നു വാട്‌സ്ആപ്പ് കൂട്ടായ്മ കെ നീലകണ്ഠന്‍ എം എല്‍ എയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ഷമീര്‍, ലത്തീഫ് എന്നിവര്‍ എം എല്‍ എക്കു നിവേദനം നല്‍കി. കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാസര്‍കോട്ട് നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡില്‍ വീതിക്കുറവുകൊണ്ടും റോഡിന്റെ വളവുകളും തിരിവുകള്‍ മൂലവും തകര്‍ച്ച കൊണ്ടും വാഹനയാത്ര ദുഷ്‌ക്കരവും അപകടകരവുംമായിരിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. മുള്ളേരിയ മുതല്‍ പഞ്ചിക്കര വരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടു കാല്‍നൂറ്റാണ്ടുകഴിഞ്ഞു. …

മഞ്ചേശ്വരത്ത് പ്രകൃതിവിഭവങ്ങള്‍ അനധികൃതമായി കടത്തുന്നു, ചെങ്കല്ലിന് ക്ഷാമം; നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ പരാതി

കുമ്പള: മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണും ചെങ്കല്ലും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ അനധികൃതമായി കര്‍ണാടകയിലേക്കും മറ്റ് അയല്‍ സംസ്ഥാനങ്ങളിലേക്കും കടത്തുന്നത് തുടരുകയാണെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കി. കോയിപ്പാടി, പുത്തിഗെ, ബായാര്‍ വില്ലേജുകളിലെ അനന്തപുരം, പാദക്കല്‍, പൈവളിഗെ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കൂറ്റന്‍ ടോറസ് വാഹനങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ മണ്ണും ചെങ്കല്ലും കടത്തുന്നതായി പരാതിയില്‍ പറയുന്നു. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ …

ആട്ടിന്‍കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലയില്‍ കുടുങ്ങി

തളിപ്പറമ്പ്: ഫാമില്‍ കയറി ആട്ടിന്‍ കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലയില്‍ കുടുങ്ങി. കോള്‍മൊട്ട, കോടല്ലൂരിലെ അബ്ദുല്‍ ഗഫൂറിന്റെ ഫാമിലാണ് സംഭവം. ഫാം ഉടമ രാവിലെ എത്തിയപ്പോള്‍ ആട്ടില്‍കുട്ടികളില്‍ ഒന്നിനെ കാണാത്തത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെരുമ്പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയില്‍ ഫാമിനകത്ത് കണ്ടത്. വലയില്‍ കുടുങ്ങിയതിനാല്‍ പാമ്പിന് ആട്ടിന്‍ കുട്ടിയെ പൂര്‍ണ്ണമായും വിഴുങ്ങാന്‍കഴിഞ്ഞിരുന്നില്ല.വിവരമറിഞ്ഞ് ‘സര്‍പ്പ’ വോളണ്ടിയര്‍ റഷീദ് നണിച്ചേരി എത്തിയാണ് വല മുറിച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ആട്ടിന്‍കുട്ടിയെ പാമ്പ് തുപ്പിക്കളഞ്ഞിരുന്നു.പാമ്പിനെ കാട്ടിൽ വിട്ടു.

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, 33 കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാമ്പുപിടുത്തക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു. ചിറയിന്‍കീഴ് ഈഞ്ചക്കല്‍ വലിയ എലായില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന് വിളിക്കുന്ന സന്ദീപ്(33)ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് പാമ്പുകടിയേറ്റത്. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ചികില്‍സക്കിടെ വ്യാഴാഴ്ചപുലര്‍ച്ചെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

വീട്ടമ്മ വീട്ടിനകത്തെ സ്റ്റെയര്‍കേസില്‍ തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: വീട്ടമ്മയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ തയ്യില്‍ വീട്ടില്‍ ടി.വി.രാജീവന്റെ ഭാര്യ പി.മിനി(47) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരിച്ചിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തില്‍ നടക്കും. വെള്ളിക്കീലെ പരേതനായ ഗോവിന്ദന്‍-രാധ ദമ്പതികളുടെ മകളാണ്. മക്കള്‍: ദിയ രാജീവ്(ചിന്‍മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് …

ബോവിക്കാനത്തെ അടക്ക വ്യാപാരി എന്‍എ സുലൈമാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: ബോവിക്കാനത്തെ അടക്കാവ്യാപാരിയും പൊവ്വല്‍ പളളത്ത് താമസക്കാരനുമായ എന്‍എ സുലൈമാന്‍ ഹാജി(78) അന്തരിച്ചു. നാലുപതിറ്റാണ്ടിലേറെയായി കര്‍ണാടക സുള്ള്യയില്‍ അടക്ക വ്യാപാരം നടത്തിയിരുന്നു. അടുത്തകാലത്താണ് ബോവിക്കാനത്ത് വ്യാപാരം തുടങ്ങിയത്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4 ന് പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍. അസ്മയാണ് ഭാര്യ. മക്കള്‍: ഉമര്‍, ഷംസുദ്ദീന്‍(ഇരുവരും ഗള്‍ഫ്), സെമീറ(നായന്മാര്‍മൂല). മരുമക്കള്‍: ഹനീഫ്(നായന്മാര്‍മൂല), തംസീം, സഫിയ. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്.

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്, യുവതിക്കെതിരെ ഗുരുതര ആരോപണം

തൃശൂര്‍: 11 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നിഷ റാഫേലിന്റെ പേരില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. പരാതിയില്‍ നിഷ റാഫേലിനെതിരേ കുട്ടി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മോട്ടിവേറ്ററും അധ്യാപികയുമാണ് നിഷ.

സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഗവര്‍ണറുടെ പരിപാടിക്ക് ശേഷം പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിന്റെ അലങ്കോലപ്പെടുത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സര്‍വകലാശാലയിലെത്തിയത്. ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളികളുമായി വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു. ചെരിപ്പും ഷൂസും ഉയര്‍ത്തി പ്രസംഗം …

ഫേസ്ബുക്കില്‍ പ്രണയം; ഭര്‍തൃമതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു, യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 40 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പത്തനംതിട്ട സ്വദേശിയായ പ്രേം എന്നയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.ഫേസ് ബുക്ക് വഴിയാണ് യുവതിയും പ്രേമും തമ്മില്‍ പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടയില്‍ അമ്പലത്തറയിലെത്തിയ കാമുകന്‍ യുവതിയെ നേരില്‍ കാണുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവത്രെ. അതിന് ശേഷം യുവതിയും കാമുകനും തമ്മില്‍ തെറ്റി. ഇതിന്റെ വിരോധത്തില്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ കാമുകനായ പ്രേം യുവതിയുടെ ഭര്‍ത്താവിന് അയച്ച് കൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. …

പെരുമ്പള, കോളിയടുക്കത്തു നിന്നു കാണാതായ ഹലീമ സദിയയും തൃശൂരിലെ അജയിയും വിവാഹിതരായി; മേല്‍പ്പറമ്പ് പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ ചെറുതുരുത്തി പൊലീസില്‍ ഹാജരായി

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരുമ്പള, കോളിയടുക്കത്തു നിന്നു കാണാതായ യുവ ഭര്‍തൃമതി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. ഹലീമ സദിയയാണ് തൃശൂര്‍ സ്വദേശിയായ അജയ് എന്നയാളെ വിവാഹം കഴിച്ച് ചെറുതുരുത്തി പൊലീസില്‍ ഹാജരായത്. പ്രസ്തുത വിവരം തൃശൂര്‍ പൊലീസ് മേല്‍പ്പറമ്പ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11.30 മണിക്കും രാവിലെ ആറുമണിക്കും ഇടയിലുളള സമയത്താണ് യുവതിയെ വീട്ടില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹലീമ ഗള്‍ഫില്‍ ഉണ്ടായിരുന്ന …

ബേള, ബിര്‍മ്മിനടുക്കയിലും കോഴിക്കെട്ട്; ഏഴു അങ്കക്കോഴികളുമായി 7 പേര്‍ അറസ്റ്റില്‍, പിടിയിലായത് പാക്കം സ്വദേശി ഉള്‍പ്പെടെയുള്ളവര്‍

കാസര്‍കോട്: ബേള, ബിര്‍മ്മിനടുക്കയിലെ കോഴിക്കെട്ടു കേന്ദ്രത്തില്‍ ബദിയഡുക്ക, പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴു അങ്കക്കോഴികളുമായി 7പേര്‍ അറസ്റ്റില്‍. ബിര്‍മ്മിനടുക്ക, പടിയടുപ്പ് എന്ന സ്ഥലത്ത് ഇന്നലെ (ബുധന്‍) വൈകുന്നേരം നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. സ്ഥലത്തു നിന്നു 3800 രൂപയും പിടികൂടി. കുമ്പള, ബംബ്രാണ തിലക് നഗറിലെ ജയറാം (36), ആദൂര്‍, കുണ്ടാറിലെ എം. പത്മനാഭ(45), നീര്‍ച്ചാല്‍ സ്‌കൂളിനു സമീപത്തെ എന്‍. നാരായണന്‍(45),പള്ളിക്കര,പാക്കം തിരുവോണം ഹൗസിലെ ശശി (65), പെര്‍ഡാല, പീലിത്തടുക്കയിലെ പ്രജ്വല്‍ (25) പെരുമ്പള കോളിയടുക്കത്തെ കെ …

കാറില്‍ കയറുന്നതിനിടയില്‍ കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ബദിയഡുക്ക, ഏത്തടുക്കയില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. നടുമനെയിലെ നരേന്ദ്രനാഥ് ഭട്ട് (67) ആണ് മരിച്ചത്. ഇന്നലെ (ബുധന്‍) ഉച്ചക്ക് മാര്‍പ്പിനടുക്ക ഗ്രാമീണ്‍ ബാങ്കിന് സമീപത്താണ് സംഭവം. ബാങ്കില്‍ എത്തിയതായിരുന്നു. തിരികെ വീട്ടിലേക്ക് പോകാനായി കാറില്‍ കയറുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലളിത. മക്കള്‍: സുഷ്മ, നിഷ്മ. മരുമക്കള്‍: സൂര്യപ്രകാശ്, ജയരാജ്‌ .

ജോലിക്കിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. ബളാംതോട് കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കല്ലപ്പള്ളി പാടി കൊച്ചിയിലെ സുരേഷ് (44)ആണ് മരിച്ചത്. സുള്ള്യയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.കഴിഞ്ഞ ആഗസ്ത് 15 ന് കല്ലപ്പള്ളി പാടികൊച്ചിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫ്യൂസ് കെട്ടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് സുരേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സുള്ള്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണയന്‍ നായക്കിന്റെയും മീനാക്ഷിയുടെയും മകനാണ്. …

തൂഫാന്‍ ക്ലസ്റ്റര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പടന്നക്കാട്ട് അഞ്ച് വീടുകളില്‍ ഒരേ സമയം മിന്നല്‍ പരിശോധന, മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ‘തൂഫാന്‍ ക്ലസ്റ്റര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ‘എന്ന പേരില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞങ്ങാട്, പടന്നക്കാട്ടെ അഞ്ചു വീടുകളില്‍ ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പടന്നക്കാട്ടെ സജാദ് എന്നയാളെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നു കണ്ടെടുത്ത മയക്കുമരുന്നിന്റെ അളവ് പരിശോധിച്ചുവരുന്നു.ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജിന്റെ കീഴിലുള്ള നാര്‍ക്കോട്ടിക്‌ സെല്‍ ഡാന്‍സാഫ് ടീമും ഹൊസ്ദുര്‍ഗ്, വിദ്യാനഗര്‍, ചീമേനി, നീലേശ്വരം, ബേക്കൽ എസ്‌ഐമാരും ഉൾപ്പെട്ട പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു …

മുന്‍വൈരാഗ്യം, വീട്ടുകാര്‍ വീട് പൂട്ടിപ്പോകുന്ന സമയം നോക്കി പ്രതികള്‍ കാത്തിരുന്നു; വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച പ്രതികള്‍ റിമാന്റില്‍

കാസര്‍കോട്: ബേളൂര്‍ വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച് വന്‍ നാശനഷ്ടം വരുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്റുചെയ്തു. വെള്ളമുണ്ട സ്വദേശികളായ സുനില്‍ വി. (48), സുഭാഷ് കെ. (37) എന്നിവരെയാണ് അമ്പലത്തറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വീട്ടുകാരനായ ശരത്തുമായി പ്രതികള്‍ക്കു മുന്‍ വൈരാഗ്യമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ശരത്തിന്റെ മാതാവ് അനിത ശശിയും കുടുംബവും വീട് പൂട്ടി തൃശൂരിലേക്ക് പോയിരുന്നു. ഈ തക്കം നോക്കിയാണ് പ്രതികള്‍ വീട്ടിലെത്തി അക്രമം നടത്തിയത്. സെപ്റ്റംബര്‍ 28-ന് രാവിലെ 10 …

വിഖ്യാത ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു

പനജി: വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ടു ശ്രദ്ധേയനായിരുന്നു. പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്. നാടകങ്ങളിലും മറാത്തി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, …