തൃശൂര്‍: 11 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നിഷ റാഫേലിന്റെ പേരില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. പരാതിയില്‍ നിഷ റാഫേലിനെതിരേ കുട്ടി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മോട്ടിവേറ്ററും അധ്യാപികയുമാണ് നിഷ.








