ആട്ടിന്‍കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലയില്‍ കുടുങ്ങി

തളിപ്പറമ്പ്: ഫാമില്‍ കയറി ആട്ടിന്‍ കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലയില്‍ കുടുങ്ങി. കോള്‍മൊട്ട, കോടല്ലൂരിലെ അബ്ദുല്‍ ഗഫൂറിന്റെ ഫാമിലാണ് സംഭവം. ഫാം ഉടമ രാവിലെ എത്തിയപ്പോള്‍ ആട്ടില്‍കുട്ടികളില്‍ ഒന്നിനെ കാണാത്തത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെരുമ്പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയില്‍ ഫാമിനകത്ത് കണ്ടത്. വലയില്‍ കുടുങ്ങിയതിനാല്‍ പാമ്പിന് ആട്ടിന്‍ കുട്ടിയെ പൂര്‍ണ്ണമായും വിഴുങ്ങാന്‍കഴിഞ്ഞിരുന്നില്ല.വിവരമറിഞ്ഞ് ‘സര്‍പ്പ’ വോളണ്ടിയര്‍ റഷീദ് നണിച്ചേരി എത്തിയാണ് വല മുറിച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ആട്ടിന്‍കുട്ടിയെ പാമ്പ് തുപ്പിക്കളഞ്ഞിരുന്നു.പാമ്പിനെ കാട്ടിൽ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്
Scroll to top

You cannot copy content of this page