മുന്‍വൈരാഗ്യം, വീട്ടുകാര്‍ വീട് പൂട്ടിപ്പോകുന്ന സമയം നോക്കി പ്രതികള്‍ കാത്തിരുന്നു; വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച പ്രതികള്‍ റിമാന്റില്‍

കാസര്‍കോട്: ബേളൂര്‍ വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച് വന്‍ നാശനഷ്ടം വരുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്റുചെയ്തു. വെള്ളമുണ്ട സ്വദേശികളായ സുനില്‍ വി. (48), സുഭാഷ് കെ. (37) എന്നിവരെയാണ് അമ്പലത്തറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വീട്ടുകാരനായ ശരത്തുമായി പ്രതികള്‍ക്കു മുന്‍ വൈരാഗ്യമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ശരത്തിന്റെ മാതാവ് അനിത ശശിയും കുടുംബവും വീട് പൂട്ടി തൃശൂരിലേക്ക് പോയിരുന്നു. ഈ തക്കം നോക്കിയാണ് പ്രതികള്‍ വീട്ടിലെത്തി അക്രമം നടത്തിയത്. സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്കും ഒക്ടോബര്‍ 4-ന് ഉച്ചയ്ക്ക് 2.25-നും ഇടയിലുള്ള സമയത്താണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി തീവെപ്പ് നടത്തിയത്. തീവെപ്പില്‍ വീടിന്റെ മുന്‍വശത്തെ വാതിലും ജനല്‍ച്ചില്ലുകളും പൂര്‍ണമായി തകര്‍ന്നു. കൂടാതെ അകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ ഏകദേശം 80,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം 26ന് ശരത്ത് അയല്‍വാസികളായ രാഘവന്‍, ഭാര്യ ഇന്ദിര, യദുചന്ദ്രന്‍ എന്നിവരെ ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ മൂവരും ആശുപത്രിയില്‍ ചികിസല്‍സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page