മംഗളൂരു: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് 2020 മുതല്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി പിടിയില്‍. ബേവിഞ്ച തെക്കില്‍ സ്വദേശി വേലായുധനെ(54)യാണ് മംഗളൂരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ 22 നാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ബാജ്പെ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ വ്യജ പാസ്‌പോര്‍ട്ടെന്ന് വ്യക്തമായതോടെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ കെ.എം. ചന്ദ്രശേഖറും സംഘവും വേലായുധനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പിന്നീട് ബജ്പെ പൊലീസിന് കൈമാറി. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ 1 ന് സെഷന്‍സ് കോടതി വേലായുധന് ഒരു വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. തുടര്‍ന്ന്, ശിക്ഷിക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് വേലായുധന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് വേലായുധന്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 6 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
രുന്നു.








