കാസര്‍കോട്: ബദിയഡുക്ക, ഏത്തടുക്കയില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. നടുമനെയിലെ നരേന്ദ്രനാഥ് ഭട്ട് (67) ആണ് മരിച്ചത്. ഇന്നലെ (ബുധന്‍) ഉച്ചക്ക് മാര്‍പ്പിനടുക്ക ഗ്രാമീണ്‍ ബാങ്കിന് സമീപത്താണ് സംഭവം. ബാങ്കില്‍ എത്തിയതായിരുന്നു. തിരികെ വീട്ടിലേക്ക് പോകാനായി കാറില്‍ കയറുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലളിത. മക്കള്‍: സുഷ്മ, നിഷ്മ. മരുമക്കള്‍: സൂര്യപ്രകാശ്, ജയരാജ് .







