തിരുവനന്തപുരം: പാമ്പുപിടുത്തക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു. ചിറയിന്‍കീഴ് ഈഞ്ചക്കല്‍ വലിയ എലായില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന് വിളിക്കുന്ന സന്ദീപ്
(33)ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് പാമ്പുകടിയേറ്റത്. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ചികില്‍സക്കിടെ വ്യാഴാഴ്ചപുലര്‍ച്ചെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.








