കാസര്‍കോട്: ബേള, ബിര്‍മ്മിനടുക്കയിലെ കോഴിക്കെട്ടു കേന്ദ്രത്തില്‍ ബദിയഡുക്ക, പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴു അങ്കക്കോഴികളുമായി 7പേര്‍ അറസ്റ്റില്‍. ബിര്‍മ്മിനടുക്ക, പടിയടുപ്പ് എന്ന സ്ഥലത്ത് ഇന്നലെ (ബുധന്‍) വൈകുന്നേരം നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. സ്ഥലത്തു നിന്നു 3800 രൂപയും പിടികൂടി. കുമ്പള, ബംബ്രാണ തിലക് നഗറിലെ ജയറാം (36), ആദൂര്‍, കുണ്ടാറിലെ എം. പത്മനാഭ(45), നീര്‍ച്ചാല്‍ സ്‌കൂളിനു സമീപത്തെ എന്‍. നാരായണന്‍(45),
പള്ളിക്കര,പാക്കം തിരുവോണം ഹൗസിലെ ശശി (65), പെര്‍ഡാല, പീലിത്തടുക്കയിലെ പ്രജ്വല്‍ (25) പെരുമ്പള കോളിയടുക്കത്തെ കെ .പ്രമോദ് (41), കുമ്പള, മുജങ്കാവിലെ ചന്ദ്ര(45) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ടി സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ബദിയഡുക്ക പൊലീസ് കഴിഞ്ഞ ദിവസവും കോഴിക്കെട്ട് സംഘത്തെ പിടികൂടിയിരുന്നു.







