കാസര്‍കോട്: ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. ബളാംതോട് കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കല്ലപ്പള്ളി പാടി കൊച്ചിയിലെ സുരേഷ് (44)ആണ് മരിച്ചത്. സുള്ള്യയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ ആഗസ്ത് 15 ന് കല്ലപ്പള്ളി പാടികൊച്ചിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫ്യൂസ് കെട്ടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് സുരേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സുള്ള്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണയന്‍ നായക്കിന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ഗംഗ. മക്കള്‍: ധനുശ്രീ, ധനുഷ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: നന്ദകുമാര്‍, സാവിത്രി.







