പെരുമ്പള, കോളിയടുക്കത്തു നിന്നു കാണാതായ ഹലീമ സദിയയും തൃശൂരിലെ അജയിയും വിവാഹിതരായി; മേല്‍പ്പറമ്പ് പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ ചെറുതുരുത്തി പൊലീസില്‍ ഹാജരായി

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരുമ്പള, കോളിയടുക്കത്തു നിന്നു കാണാതായ യുവ ഭര്‍തൃമതി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. ഹലീമ സദിയയാണ് തൃശൂര്‍ സ്വദേശിയായ അജയ് എന്നയാളെ വിവാഹം കഴിച്ച് ചെറുതുരുത്തി പൊലീസില്‍ ഹാജരായത്. പ്രസ്തുത വിവരം തൃശൂര്‍ പൊലീസ് മേല്‍പ്പറമ്പ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 11.30 മണിക്കും രാവിലെ ആറുമണിക്കും ഇടയിലുളള സമയത്താണ് യുവതിയെ വീട്ടില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹലീമ ഗള്‍ഫില്‍ ഉണ്ടായിരുന്ന സമയത്ത് അജയിയെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് കാണാതായ യുവതിയും അജയിയും തമ്മില്‍ വിവാഹിതരായ ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായെന്ന വിവരം ചെറുതുരുത്തി പൊലീസ് മേൽ പറമ്പ് പൊലീസിൽ അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്
Scroll to top

You cannot copy content of this page