ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന റോഡ് നാലുവരിയാക്കണം

കാസര്‍കോട്: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന റോഡ് നാലുവരിപ്പാതയാക്കണമെന്നു വാട്‌സ്ആപ്പ് കൂട്ടായ്മ കെ നീലകണ്ഠന്‍ എം എല്‍ എയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ഷമീര്‍, ലത്തീഫ് എന്നിവര്‍ എം എല്‍ എക്കു നിവേദനം നല്‍കി.

കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാസര്‍കോട്ട് നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡില്‍ വീതിക്കുറവുകൊണ്ടും റോഡിന്റെ വളവുകളും തിരിവുകള്‍ മൂലവും തകര്‍ച്ച കൊണ്ടും വാഹനയാത്ര ദുഷ്‌ക്കരവും അപകടകരവുംമായിരിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. മുള്ളേരിയ മുതല്‍ പഞ്ചിക്കര വരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടു കാല്‍നൂറ്റാണ്ടുകഴിഞ്ഞു.

കാസര്‍കോട്ടു നിന്നു സുള്ള്യ, മടിക്കേരി, മൈസൂര്‍, ബംഗളൂരു തുടങ്ങിയ വന്‍ നഗരങ്ങളിലേക്കു എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണിത്. കര്‍ണ്ണാടകയിലുള്ളവര്‍ക്കു ബേക്കല്‍, റാണിപുരം ഉള്‍പ്പെടെ മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു എളുപ്പത്തില്‍ എത്താനും ഈ റോഡ് സഹായകമാണെന്നു നിവേദനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page