റിയാദിൽ ഹൂതി ആക്രമണം; സൗദിയിലേക്കുള്ള ഇന്ത്യൻ വിമാന സർവീസുകൾ റദ്ദാക്കി! യാത്രക്കാർക്ക് നിർദേശം
സൗദി: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ ഒക്ടോബർ 10 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് കൊച്ചിയിൽ നിന്നും രാത്രി 7.55ന് പുറപ്പെടേണ്ടിയിരുന്ന ആകാശ എയറിന്റെ QP523 വിമാനവും രാത്രി 9.40ന് പുറപ്പെടേണ്ടിയിരുന്ന സൗദിയയുടെ SV775 വിമാനവും റദ്ദാക്കി. …