കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 40 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പത്തനംതിട്ട സ്വദേശിയായ പ്രേം എന്നയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.
ഫേസ് ബുക്ക് വഴിയാണ് യുവതിയും പ്രേമും തമ്മില്‍ പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടയില്‍ അമ്പലത്തറയിലെത്തിയ കാമുകന്‍ യുവതിയെ നേരില്‍ കാണുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവത്രെ. അതിന് ശേഷം യുവതിയും കാമുകനും തമ്മില്‍ തെറ്റി. ഇതിന്റെ വിരോധത്തില്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ കാമുകനായ പ്രേം യുവതിയുടെ ഭര്‍ത്താവിന് അയച്ച് കൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.







