പോഷൻ മാ : കാഞ്ഞങ്ങാട് നഗരസഭ 19-ാം വാർഡ് കൂട്ടായ്മ പോഷകാഹാര പ്രദർശനം നടത്തി

കാഞ്ഞങ്ങാട്: പോഷകാഹാര വാരാചരണത്തിൻ്റെ ഭാഗമായി പോഷകാഹാകാരത്തിന്റെ പ്രസക്തി മുഴുവനാളുകളിലും എത്തിക്കുന്നതിനു കാഞ്ഞങ്ങാട് നഗരസഭ 19-ാം വാർഡിൽ അംഗൺവാടി കമ്മിറ്റി, വാർഡ് ശുചിത്വ കമ്മിറ്റി, കുടുംബശ്രീ എന്നിവയുടെ കൂട്ടായ്മയിൽ പോഷകാഹാര പ്രദർശനം നടത്തി. നാട്ടിൽ സുലഭമായി ലഭിക്കുന്നതും അപൂർവങ്ങളുമായ
ഔഷധ ഗുണങ്ങളുള്ള ഇലകൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പലഹാരങ്ങൾ, കറികൾ എന്നിവ അംഗൺവാടിയിൽ പ്രദർശിപ്പിക്കുകയും കാണികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. നഗരസഭ ചെയർമാൻ’ വി വി രമേശൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കെ ഭാവന, പി സരസ്വതി ‘ എം മിനി എന്നിവർ സമ്മാനർഹരായി.
പി പ്രഭാവതി, കെ ഗൗരി, കെ.വി.രേഷ്മ, കെ.ആർ. പ്രസീത, സി അശ്വന്ത്,’കെ വി.ദാമോദരൻ, കൊവ്വൽ ഗംഗാധരൻ, പ്രകാശൻ മുട്ടിൽ, എം കരുണാകരൻ, കെ.രാമചന്ദ്രൻ ,വത്സല രാജൻ, എം ദാക്ഷായണി, പി കെ ഷീബ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സെമിനാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം, പൊലീസ് നിര്‍ദേശിച്ചിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നു; കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതര പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്
Scroll to top

You cannot copy content of this page