അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

പേരാമ്പ്ര: സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി വന്നത്. ഇവർ അധ്യാപികമാരുടെ വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. തങ്ങളുടെ സ്കൂളിലെ അധ്യാപികമാരുടെ അപകീർത്തികരമായ ഫോട്ടോകൾ ചില ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികളാണ് ഈ വിവരം സ്കൂൾ അധികാരികളെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ തന്നെ ഈ …