പുത്തൂര്‍: തോട്ടത്തിലേക്ക് അടയ്ക്ക പെറുക്കാന്‍ പോയ യോഗാധ്യാപകനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബന്നൂര്‍, നെക്കിലയയിലെ സത്യനാരായണ പ്രസാദ് (69) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാവിലെ തോട്ടത്തിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഭാര്യ നല്‍കിയ പരാതിയില്‍ പുത്തൂര്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്. കാല്‍ വഴുതി വീണതാണെന്നു സംശയിക്കുന്നു. യോഗാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദമുള്ള സത്യനാരായണ പ്രസാദ് ആയിരക്കണക്കിന് പേരെ യോഗ അഭ്യസിപ്പിച്ചിട്ടുണ്ട്.







