ആഡംബര കാര്‍ സമ്മാനം; എനര്‍ജി ഡ്രിങ്ക് ചലഞ്ചില്‍ പങ്കെടുത്ത 13കാരന് ദാരുണാന്ത്യം

ബാഗ്ദാദ്: ആഡംബരകാര്‍ സമ്മാനമായി കിട്ടുന്ന എനര്‍ജി ഡ്രിങ്ക് ചാലഞ്ചില്‍ പങ്കെടുത്ത പതിമൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ദുല്‍ഫിക്കര്‍ എന്ന ഇറാഖി ബാലനാണ് മരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത ദുല്‍ഫിക്കര്‍ ഒന്നിനു പിറകെ ആറു ക്യാന്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും എനർജി ഡ്രിങ്ക് കുടിച്ചതിനെ തുടര്‍ന്ന് കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page