പെർമുദെയിൽ വർക്ക്ഷോപ്പിൽ നിർത്തിയിട്ട കാർ അജ്ഞാതർ തീവച്ച് നശിപ്പിച്ച നിലയിൽ; അക്രമികളുടെ ദൃശ്യം സിസിടിവിയിൽ, ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിച്ചു

കാസർകോട്: പെർമുദെ പെരിയടുക്കയിൽ വർക്ക് ഷോപ്പിൽ സർവീസിനായി നിർത്തിയിട്ട കാർ അജ്ഞാതർ തീയിട്ട് കത്തിച്ച നിലയിൽ. ടി രോഹിതാക്ഷയുടെ ഉടമസ്ഥയിലുള്ള വർക്ക്ഷോപ്പിൽ ആണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഉടമ ഷോപ്പിൽ എത്തിയപ്പോഴാണ് കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുമ്പള സി ഐ ആർ പി അനൂപ് കൃഷ്ണ, എസ് എച്ച് ഒ എസ് അനൂപ് എന്നിവർ സ്ഥലത്തെത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് ആളുകൾ വർക്ക്ഷോപ്പിനു സമീപം എത്തി കാറിന് തീയിടുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പൈവാളിഗ സ്വദേശി അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള പോളോ കാർ ആണ് അജ്ഞാതർ കത്തിച്ചത്. അറ്റകുറ്റപ്പണികൾക്ക് ശേഷം വെള്ളിയാഴ്ച രാവിലെ കൊണ്ടുപോകാനിരിക്കുകയാണ് കാർ കത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിദഗ്ധർ വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെ പിടികൂടാൻ കുമ്പള പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page