നീലേശ്വരം: പരപ്പ ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കല്‍ കൃഷ്ണന്‍ മണിയാണി (88) അന്തരിച്ചു. ദീര്‍ഘകാലം മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കാര്യസ്ഥനായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ആലക്കോടന്‍ വീട്ടില്‍ ലക്ഷ്മി അമ്മ. മക്കള്‍: ലീല(കാമലം), വത്സല(ആലക്കോട്), വിലാസിനി(കോടോത്ത്), എആര്‍ മുരളി (ലോട്ടറി വ്യാപാരി, പരപ്പ), പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: നാരായണന്‍(കോടോത്ത്), ശ്രീജ (കരിന്തളം), പരേതരായ ഗംഗാധരന്‍, ഭാസ്‌കരന്‍. സഹോദരങ്ങള്‍: നാരായണന്‍(ഉദയപുരം), തമ്പായി(ചെന്തളം), നിര്‍മ്മല(ചുള്ളിക്കര), പരേതരായ കുഞ്ഞമ്പു, കാര്‍ത്തിയായനി, കല്യാണി.







