ഹോട്ടല്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ കൈക്കൂലി വേണം; പ്രവാസിയായ യുവതിയില്‍ നിന്ന് 10,000 രൂപ വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

മലപ്പുറം: പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി പ്രവാസിയില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തിരുവനന്തപുരം സ്വദേശിയുമായ എസ്. ശ്രീജിയാണ് അറസ്റ്റിലായത്. മലപ്പുറം വിജിലന്‍സ് സംഘം നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസന്‍സ് അനുവദിക്കുന്നതിനാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ തയാറാകാതിരുന്ന ഹോട്ടലുടമ വിവരം മലപ്പുറം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരി കൈക്കൂലി നല്‍കാമെന്ന് പറഞ്ഞു. വിജിലന്‍സ് നല്‍കിയ അടയാളപ്പെടുത്തിയ നോട്ടുകള്‍ പരാതിക്കാരന്‍ ശ്രീജിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ താമസസ്ഥലത്തു വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page