റാഗിംഗിന് ‘നോ’ പറഞ്ഞ് വിദ്യാർത്ഥികൾ ;ദേശീയ വേദി ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി

കുമ്പള : റാഗിംഗിനെതിരെ വിദ്യാർത്ഥികളിൽ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ മൊഗ്രാൽ ദേശീയവേദി നടത്തുന്ന  
ജില്ലാതല റാഗിംഗ് വിരുദ്ധ കാമ്പയിന്റെ   രണ്ടാംഘട്ട ബോധവൽക്കരണ ക്ലാസ് ജി.എച്ച്.എസ്.എസ് കുമ്പളയിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ചു.
റാഗിംഗിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും നിയമപരമായ ഭവിഷ്യത്തുകളും നിയമനടപടികളും  കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു .
റാഗിംഗ് ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ, അധികൃതരെ വിവരം അറിയിക്കേണ്ടതിന്റെ പ്രാധാന്യം, വിദ്യാർത്ഥികൾ തമ്മിൽ പരസ്പര ബഹുമാനവും സൗഹൃദവും വളർത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്മാൻ ,ടി.കെ അൻവർ ,പ്രിൻസിപ്പാൽ  സിന്ധു എൻ, ഹെഡ്മിസ്ട്രസ് ഷൈലജ വി.ആർ, രവി മുല്ലച്ചേരി, അഹമ്മദലി കുമ്പള, മാഹിൻ മാസ്റ്റർ, സെഡ്.എ മൊഗ്രാൽ,പി.എം മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
എം എ അബൂബക്കർ സിദ്ദീഖ്, എം വിജയകുമാർ, മുഹമ്മദ്, അഷറഫ് , ബി എ മുഹമ്മദ് കുഞ്ഞി, മനാഫ് എൽ.ടി, മുഹമ്മദ് , എം ജി എ റഹ്മാൻ, ഖാദർ മൊഗ്രാൽ, എം എം റഹ്മാൻ, ഹമീദ് കാവിൽ,എ.എച്ച് ഇബ്രാഹിം, എം പി എ ഖാദർ, അഷറഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം,ഹമീദ് പെർവാഡ്, വിശ്വനാഥൻ നേതൃത്വം നൽകി.

സെപ്റ്റംബർ 28ന്  ജിഎച്ച്എസ്എസ് ബേക്കൂറിൽ ആരംഭിച്ച കാമ്പയിൻ, റാഗിംഗ് റിപ്പോർട്ട് ചെയ്ത മറ്റു സ്കൂളുകളിലെ ബോധവൽക്കരണത്തിനു ശേഷം  ജി.വി.എച്ച്.എസ്. എസ് മൊഗ്രാലിൽ സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page