പാലക്കാട്: പനി ബാധിച്ച് 13 കാരി മരിച്ചു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ആണ് മരിച്ചത്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വീട്ടുകാര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പതിനൊന്നുമണിയോടെ വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ബോധരഹിതയാവുകയുമായിരുന്നു. വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല








