കുമ്പള : ആദരണീയരായ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നു ബിജെപി നേതാവ് വി രവീന്ദ്രൻ പറഞ്ഞു. ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ബിജെപി സംസ്ഥാന കാര്യാലയത്തിനും നേരെ നടന്ന ആക്രമണത്തിനെതിരെ ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെയും, പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പലയിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഭരണ uപരാജയം മറച്ചു വെക്കാനും ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്ന തിരിച്ചടിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുമാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്. ആക്രമണം അവസാനിക്കാത്ത പക്ഷം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കുമ്പള മണ്ഡലം പ്രസിഡണ്ട് ബി . വിക്രം പൈ, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്ര ഭ ണ്ടാരി, പി വത്സരാജ്, ജയന്ത പാട്ടാളി, മഹേഷ് പുണിയൂർ, ദിനേഷ് മുളിഞ്ഞ, പ്രേമാവതി, രമ്യ, ശിവപ്രസാദ് റായ്, സുജിത്ത് റായി, വിനോദൻ കടപ്പുറം. വിദ്യാ പൈ, ജനാർദ്ദന, വിശ്വനാഥ പ്രസംഗിച്ചു. പഞ്ചായത്തു മെമ്പർമാരായ കാഞ്ചാറ, അജിത് കുമാർ, അമിത, ജയലക്ഷ്മി ബട്ട്, ശാരദ നേതൃത്വം നൽകി







