മുളിയാർ ഗ്രാമ പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിൽ ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഗ്രാമസഭ നടത്തി

ബോവിക്കാനം: മുളിയാർ ഗ്രാമപഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി 18വാർഡുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ഗ്രാമസഭ സംഘടിപ്പിച്ചു. ബോവിക്കാനത്തു നടന്ന ഏഴ് വാർഡുകളുടെ സംയുക്ത സ്പെഷ്യൽ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം അനീസ മൻസൂർ അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ, ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് അംഗങ്ങളായ രമേശൻ മുതലപ്പാറ, അനന്യ എം., ഉല്ലാസ് വെള്ളാല, രേണുക ടി ആസൂത്രണ സമിതി അംഗം ബി.അഷ്റഫ് പ്രസംഗിച്ചു.ലഹരി ഉപയോഗം സമൂഹത്തിലും യുവജനങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു എക്സൈസ് ഉദ്യോഗസ്ഥരായ അബ്ദുള്ള ബെള്ളിപ്പാടി,ജനാർദ്ദനൻ,ആദൂർ പോലീസ് സ്റ്റേഷനിലെ ദിലീഷ് ക്ലാസെടുത്തു.വിബി-ജി റാം-ജി പദ്ധതിയെക്കുറിച്ച് ഓവർസിയർ സന്ദീപ് ക്ലാസെടുത്തു. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഗ്രാമീണ വികസനത്തിലും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിലുമുള്ള അതിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.വിവിധ വാർഡുകളിലെ ഗ്രാമസഭകൾ പൊവ്വൽ സ്ക്കൂൾ, മുണ്ടക്കൈ സ്ക്കൂൾ, കാനത്തൂർ സ്ക്കൂൾ, ഇരിയണി സ്ക്കൂൾ, പാണൂർ സ്ക്കൂൾ എന്നിവിടങ്ങളിലും നടന്നു. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page