നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സേവികാ സംഘം 22-ാമത് സമ്മേളനത്തിന് തുടക്കമായി

പി പി ചെറിയാൻ ഫിലഡൽഫിയ: പുതിയ നിയമത്തിന്റെ കാതൽ സ്ത്രീകളുടെ മിഷണറി ചൈതന്യത്തിൽ അധിഷ്ഠിതമാണെന്നും, ചരിത്രത്തിലെ ആദ്യ മിഷണറി ഒരു വനിതയായിരുന്നുവെന്നും ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. എബ്രഹാം മാർ പൗലോസ് പറഞ്ഞു . മാർത്തോമ്മാ സുറിയാനി സേവികാ സംഘത്തിന്റെ ഒക്ടോബര് 1 മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന 22-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് പുലർച്ചെ സാക്ഷ്യം വഹിക്കാനും ശവകുടീരക്കരയിൽ ധൈര്യത്തോടെ കാത്തുനിൽക്കാനും ഒരു സ്ത്രീ മാത്രമാണ് തയ്യാറായത്. ശിഷ്യന്മാർ പോലും …

കുട്ടിക്കുവേണ്ടിയുള്ള അവകാശത്തർക്കം :ഹ്യൂസ്റ്റണിൽ നാല് വയസ്സുകാരിയായ മകളെ വെടിവെച്ചുകൊന്ന ശേഷം അമ്മയും ജീവനൊടുക്കി

പി പി ചെറിയാൻ ഹൂസ്റ്റൺ :ഹ്യൂസ്റ്റണിൽ നാല് വയസ്സുകാരിയായ മകളെ വെടിവെച്ചുകൊന്ന ശേഷം അമ്മയും ജീവനൊടുക്കി.  ഹ്യൂസ്റ്റണിലെ മെമ്മോറിയൽ ഏരിയയിലെ ഒരു വീട്ടിലാണ് ദാരുണ സംഭവം നടന്നത്. നാല് വയസ്സുള്ള വിവിയൻ സവെല്ല എന്ന കുട്ടിയെ അമ്മ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയും,ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.  കുട്ടിയുടെ സംരക്ഷണ ചുമതലക്കുവേണ്ടി മാതാപിതാക്കൾ തമ്മിൽ കേസ് നിലവിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ്, കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും തീരുമാനിക്കാനുള്ള താൽക്കാലിക പ്രത്യേക അവകാശം കോടതി …

എന്‍.എന്‍.പിള്ള സ്മാരക സിനിമാ-നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്: മാണിയാട്ട് കോറസ് കലാസമിതിയുടെ 13-മത് എന്‍.എന്‍ പിള്ള സ്മാരക സിനിമ -നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ സമഗ്ര സംഭാവനത്തിലുള്ള അവാര്‍ഡിന് സിദ്ധാര്‍ഥ് ഭരതനും നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് പൗര്‍ണ്ണമി ശങ്കറിനുമാണ് ലഭിച്ചത്. നടന്‍ വിജയരാഘവന്‍ ചെയര്‍മാനായ പുരസ്‌കാര സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 14 മുതല്‍ 23 വരെ നടക്കുന്ന നാടക മത്സരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ സിനിമാ അവാര്‍ഡ് നല്‍കും. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് 23 ന് സമാപനച്ചടങ്ങിലും …

വധശിക്ഷ നടപ്പാക്കാൻ രണ്ടു ഡോസ് വിഷം കുത്തിവയ്ക്കപ്പെട്ട 50 കാരി കൂർക്കം വലിച്ചു ഉറക്കത്തിൽ ;പരിഭ്രാന്തരായി അധികൃതർ ;സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പി പി ചെറിയാൻ ടെന്നസി (യു .എസ്) : ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് തടവുകാരിയായ ക്രിസ്റ്റ പൈക്കിനെ (50) അതീവ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നിന് പുറകെ ഒന്നായി രണ്ട് ഡോസ് വിഷം കുത്തിവച്ചിട്ടും അവർ കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു. മരണം സംഭവിക്കാതിരുന്നതിനെത്തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ, പൈക്കിന്റെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചുകൊണ്ടു ഉത്തരവിട്ടു. ക്രിസ്റ്റ പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നു അഭിഭാഷകർ അറിയിച്ചു.നടപടികൾ അവലോകനം ചെയ്യുന്നു. ജീവൻ രക്ഷാ …

‘പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയണം, വാര്‍ത്താസമ്മേളനം നടത്തിയത് ഭൂഷണമല്ല, അടൂര്‍ പ്രകാശിന്റേത് ഇരിക്കുന്ന പദവിക്ക് നിരക്കാത്ത നടപടി’; തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി വിഡി സതീശനെതിരെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ച അടൂര്‍ പ്രകാശിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് സര്‍ക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കേണ്ടയാള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത് ഔചിത്യമില്ലാത്ത നടപടിയാണെന്നു അദ്ദേഹം വിമര്‍ശിച്ചു. ‘കേരളത്തിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടേണ്ടത്. ഇടതുപക്ഷം സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനും, ആക്രമണം നടത്തുന്നവര്‍ക്കെതിരെ പ്രത്യാക്രമണം നടത്താന്‍ ഉത്തരവാദിത്തമുള്ള യുഡിഎഫ് കണ്‍വീനര്‍ പത്രസമ്മേളനം വിളിക്കുന്നതിനായി ഇന്നലത്തെ ദിവസംതന്നെ തിരഞ്ഞെടുത്തത് അത്ര പന്തിയുള്ള കാര്യമല്ല. പാര്‍ട്ടിക്ക് അകത്ത് …

ഇറാനെതിരെ ആക്രമണം ശക്തമാക്കാന്‍ അമേരിക്ക; മൂന്നാമത്തെ വിമാനവാഹിനി കപ്പലും പശ്ചിമേഷ്യയിലേക്ക്, ആശങ്കയേറുന്നു

വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി മൂന്നാമത്തെ വിമാനവാഹിനി കപ്പല്‍ അടങ്ങുന്ന നാവികസേനാ സംഘത്തെ അമേരിക്ക, പശ്ചിമേഷ്യയിലേക്ക് അയച്ചു. യുഎസ് തിയഡോര്‍ റൂസ് വെല്‍റ്റിന്റെ വിമാനവാഹിനി കപ്പല്‍ ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പും യുഎസ്എസ് മകിൻ ഐലന്റ് ഉള്‍പ്പെടുന്ന ആംഫിബിയസ് റെഡിനസ് ഗ്രൂപ്പുമാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 7000ല്‍ അധികം നാവികരും 2000 മറൈന്‍ സൈനികരും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയുടെ പുതിയ നീക്കത്തോടെ പശ്ചിമേഷ്യയിലെങ്ങും ആശങ്കയേറുകയാണ്‌.

പനയാല്‍ നെല്ലിയടുക്കത്തെ ഡി.നാരായണ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, നെല്ലിയടുക്കത്തെ പാറെമനെ ഡി. നാരായണ (86) അന്തരിച്ചു. ഭാര്യ: കുസുമാവതി. മക്കള്‍: കമലാക്ഷ പാറമനെ, സതീഷ് കുമാര്‍ (മംഗ്‌ളൂരു), ലക്ഷ്മികാന്ത (ഗള്‍ഫ്), ജയലക്ഷ്മി (മൈലാട്ടി), ആശാലത (ദേളി), പരേതയായ സ്മിത. മരുമക്കള്‍: ദീക്ഷിത (ബണ്ട്വാള്‍), സദാനന്ദ (മൈലാട്ടി), ദേവിപ്രസാദ് (ദേളി). സഹോദരങ്ങള്‍: ലളിത (മംഗ്‌ളൂരു), ഗുറുവയ്യ (മംഗ്‌ളൂരു), പരേതരായ പത്മാവതി (മംഗളൂരു), മഞ്ജുനാഥ പാറമനെ .

സൈനിക വേഷത്തിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു, ആര്‍മി ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി, വിവാഹ വാഗ്ദാനം നല്‍കി തട്ടിയത് ലക്ഷങ്ങള്‍; നെയ്യാറ്റിന്‍കര ശ്രീജിത്തിന്റെ വലയില്‍ വീണത് എട്ടിലധികം യുവതികള്‍

തിരുവനന്തപുരം: കരസേനയില്‍ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച്, വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ഊരുട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസില്‍ അമല്‍ ശിവകുമാര്‍ എന്ന ശ്രീജിത്ത് (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളില്‍ സൈനിക വേഷത്തിലുള്ള ഫോട്ടോകള്‍ കണ്ടാണ് പരാതിക്കാരി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ആര്‍മി ഓഫീസറാണെന്ന് യുവതിയെ വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. …

17കാരിയെ കെട്ടിപ്പിടിച്ചു; 60കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: അയല്‍ക്കാരിയായ 17കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ 60 വയസ്സുകാരനായ മാഹിന്‍ എന്നയാള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

ട്യൂഷന്‍ കഴിഞ്ഞുവരികയായിരുന്ന 13 കാരിയെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തു; ക്രൂരത ആണ്‍സുഹൃത്തിന്റെ മുന്നില്‍വച്ച്

ഫരീദാബാദ്: 13 വയസുകാരിയെ സുഹൃത്തിന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ ഫരീദാബാദ് പ്രദേശത്തുള്ള തകര്‍ന്ന കെട്ടിടത്തിനിള്ളില്‍ വച്ചാണ് ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ ഫരീദാബാദ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പെണ്‍കുട്ടി 16 കാരനായ ആണ്‍സുഹൃത്തിനൊപ്പം ഫരീദാബാദിലുള്ള കെട്ടിടത്തിനകത്തേക്ക് പോയിരുന്നു. ഇത് കണ്ട മൂന്നുപേര്‍ അവരെ പിന്തുടര്‍ന്നു. അവിടെവച്ച് ഇരുവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം ആണ്‍സുഹൃത്തിന്റെ മുന്നില്‍വച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. …

സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം; പുല്ലൂരിലെ കെട്ടിട നിര്‍മ്മാണ മേസ്തിരി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിര്‍മ്മാണ മേസ്തിരി മരിച്ചു. പുല്ലൂര്‍, മധുരക്കാട് ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപത്തെപി.ജയേഷ് (48) ആണ് മരിച്ചത്. ഇന്ന് (വെള്ളി)രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചക്ക് പുല്ലൂര്‍, തട്ടുമ്മല്‍ ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് ജയേഷിന് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചിച്ചിരുന്ന സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ കാറിടിച്ചായിരുന്നു അപകടം.മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിക്കും.പരേതനായ കയ്യില്‍ വീട്ടില്‍ നാരായണന്‍-ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: ആദ്യലക്ഷ്മി, ആദ്യമാധവ് (ഇരുവരും …

കാറില്‍ സഞ്ചരിക്കവെ ഹൃദയാഘാതം; ചെറുവത്തൂര്‍ തുരുത്തിയിലെ ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: കാറില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെറുവത്തൂര്‍ തുരുത്തി സ്വദേശി ഷിബു(39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കവേ കാര്യങ്കോട് വച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറുലുണ്ടായിരുന്നവര്‍ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനായിരുന്നു. കൈതക്കാട് പള്ളിമുക്കിലെ ഓട്ടോ ഡ്രൈവറായിരുന്നു. കെ സാവിത്രിയാണ് മാതാവ്.

45കാരന്‍ പീഡിപ്പിച്ചു; 17കാരി ഗര്‍ഭിണി, ബദിയഡുക്ക പൊലീസ് അയല്‍വാസിക്കെതിരെ പോക്‌സോ കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: 45കാരന്റെ പീഡനത്തിനിരയായ 17കാരി ഗര്‍ഭിണി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഈവിവരം ഡോക്ടര്‍, ബദിയഡുക്ക പൊലീസിനെ അറിയിച്ചു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പോക്‌സോ കേസെടുത്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കേസിലെ പ്രതി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 2,97,500രൂപയും 1.8 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. ഷിറിയ, ബത്തേരി, ബത്തേരി മഹലിലെ അബ്ദുള്ള അന്‍സാദി (26)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. അന്‍സാദിനെതിരെ മഞ്ചേശ്വരത്തും വിദ്യാനഗറിലും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഇന്നലെ (വ്യാഴം) വൈകുന്നേരം ഷിറിയ, മുട്ടം റെയില്‍വെ …

ബേഡകം, തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരോത്തെ പരേതനായ നാരായണന്റെ മകള്‍ ഹരിശ്രീ (40)യാണ് ഇന്ന് (വെള്ളി) പുലർച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.ജൂലായ് മാസം 21 ന് ആണ് ഹരിശ്രീ വീട്ടിലെ ശുചിമുറിയില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം ചികിത്സ നല്‍കിയ …

സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നാടക സംവിധായകനുമായ വി ശശി നീലേശ്വരം അന്തരിച്ചു

കാസര്‍കോട്: സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും നാടക സംവിധായകനുമായനീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി ശശി നീലേശ്വരം അന്തരിച്ചു. 80 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചെറുകുന്നിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. നീലേശ്വരത്ത് പൊതുദര്‍ശനത്തിന് വക്കും. സംസ്‌കാരം വൈകീട്ട് കണ്ണൂര്‍ കക്കാട്ട് നടക്കും. റനാടക മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് 2023-ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാടകപ്രവര്‍ത്തകന്‍ എ. ശാന്തകുമാറിന്റെ സ്മരണാര്‍ത്ഥമുള്ള എ. ശാന്തകുമാര്‍ നാടക പുരസ്‌കാരം, ആക്റ്റ് …

ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ 157ാം ജന്മവാര്‍ഷികദിനം

ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157- മത് ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. രാജ്യത്തുടനീളം പ്രാർത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവർത്തനം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. …

വിനോദയാത്ര ദുരന്തമായി, പൂനെയില്‍ തിരയില്‍പ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം ബീച്ചിലെ അവധി ആഘോഷത്തിനിടെ

പൂനെ: മഹാരാഷ്ട്രയിലെ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തന്‍മയ് ദത്താത്രയ് വാഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബന്‍സോഡെ, കൈവല്യ സതീഷ് വാസങ്കര്‍, രാജ്വീര്‍ യുവരാജ് വാഹിലെ, യാഷ് കിരണ്‍ വാംഖഡെ, സോഹം തുക്കാറാം ഭണ്ഡ്വാള്‍ക്കര്‍, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പൂനെ ജില്ലയിലെ ആലന്ദിയിലുള്ള ‘വിന്നേഴ്സ് അക്കാദമി’ എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് മരണപ്പെട്ടർ.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.വൈകീട്ടാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 48 അംഗ …